/indian-express-malayalam/media/media_files/ONQCAsDfu3hf8JwDiaTZ.jpeg)
മലയാളി ഇൻഫ്‌ളുവൻസർമാരായ പേർളി മാണിയും ശ്രീനീഷ് അരവിന്ദും അടുത്തിടെ തായ്‌ലാൻഡ് സന്ദർശിച്ചു. അതിന്റെ വീഡിയോകളാണ് കഴിഞ്ഞ രണ്ടു ആഴ്ചകളായി അവരുടെ യൂട്യൂബ് ചാനലിൽ നിറയുന്നത്. കുടുംബത്തിനൊപ്പം ഇവർ നടത്തിയ യാത്രയുടെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് വീഡിയോകൾ ചെയ്തിരിക്കുന്നത്. ഇവരുടെ മറ്റു വിഡിയോകൾ പോലെ തന്നെ വലിയ സ്വീകാര്യതയാണ് ഈ യാത്രാ വിഡിയോയ്ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
പേർളിയുടെ പിറന്നാളുമായി ബന്ധപ്പെട്ടു നടത്തിയ യാത്രയിലെ താരം ശ്രീനിയാണ്. പഴയ ലുക്ക് തിരിച്ചു പിടിച്ച ശ്രീനിയെ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പേർളിയുടെ കുടുംബം ഈ യാത്രയിൽ ഇവരോടൊപ്പം ചേർന്നിരുന്നു. ശ്രീനിയുടെ കുടുംബത്തിനെയും ഇത്തരം യാത്രകളിൽ കാണാൻ സാധിക്കുമോ എന്ന ആഗ്രഹവും പ്രേക്ഷകർ പങ്കു വയ്ക്കുന്നുണ്ട്.
'വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ലെ പ്രണയം എന്ന സീരിയലിൽ ഉള്ള ശ്രീനിച്ചേട്ടന്റെ ലുക്ക് തിരിച്ചു വന്നു, ശ്രീനിയെ കണ്ടാൽ ഇപ്പോൾ പണ്ടത്തെ ശ്രീനി.... സൂപ്പർ... Looking very young... ശ്രീനി ചേട്ടൻ രണ്ടു കുട്ടികളുടെ അച്ഛൻ ആയപ്പോ ഒന്നുകൂടെ ചെറുതായലോ...ശെരിക്കും ശ്രീനി ചേട്ടൻ ഭാഗ്യവാൻ ആണ്.... ലൈഫ് ലോങ്ങ് ചിരിച്ചോണ്ട് ഇരിക്കാലോ...' എന്നൊക്കെ പോകുന്നു ആളുകളുടെ കമന്റുകൾ.
Read Here
- മെഹന്ദിക്കു പിന്നാലെ ഹൽദി ആഘോഷ ചിത്രങ്ങളുമായി മീര നന്ദൻ
- സൽമാന്റെ ഒക്കത്തിരിക്കുന്ന ഈ കുട്ടിയാണ് സോനാക്ഷിയുടെ വരൻ; കൗതുകമുണർത്തി ത്രോബാക്ക് ചിത്രം
- വീടിന്റെ പേര് രാമായണം, രാമനും ശത്രുഘ്നനും മുതൽ ലവ കുശന്മാർ വരെ വീട്ടിലുണ്ട്: സൊനാക്ഷി സിൻഹ
- ചേച്ചി ഏതു പാട്ടിനു ഡാൻസ് ചെയ്താലും ഞങ്ങൾക്ക് മനസ്സിൽ ഈ പാട്ടേ വരൂ; ശോഭനയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.