/indian-express-malayalam/media/media_files/2025/09/13/paradha-ott-2025-09-13-16-22-07.jpg)
Paradha OTT Release
Paradha OTT Release Date, Platform: അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് 'പര്‍ദ്ദ.' സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായെത്തിയ ചിത്രം തെലുങ്കിലും മലയാളത്തിലും പുറത്തിറങ്ങിയിരുന്നു. ഓഗസ്റ്റ് 22-നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
'സിനിമാ ബണ്ടി', 'ശുഭം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ പ്രവീണ്‍ കാണ്ട്രെഗുലയാണ് ചിത്രത്തിന്റെ സംവിധാനം. മുഖം 'പര്‍ദ്ദ'കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ദര്‍ശനാ രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങള്‍ സുബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നതെല്ലാമാണ് ചിത്രം. അനുപമയാണ് ചിത്രത്തിൽ സുബുവായി എത്തുന്നത്.
Also Read: സ്വാസികയുടെ രണ്ടാം യാമം ഒടിടിയിലേക്ക്; എവിടെ കാണാം?
ആനന്ദ മീഡിയയുടെ ബാനറില്‍ വിജയ് ഡോണ്‍കട, ശ്രീനിവാസലു പി.വി, ശ്രീധര്‍ മക്കുവ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read: റ്റൂ മെന്‍ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
Paradha OTT: പര്‍ദ്ദ ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പർദ്ദ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More: സെപ്റ്റംബറിൽ ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.