/indian-express-malayalam/media/media_files/2025/09/13/randaam-yaamam-ott-2025-09-13-15-25-30.jpg)
Randaam Yaamam OTT
Randaam Yaamam OTT Release Date & Platform: 'ബനാറസ്' എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘രണ്ടാം യാമം.' സ്വാസിക മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഒടിടിയിൽ റിലീസിനെത്തുകയാണ്. ഒടിടി റിലീസ് തീയതി പുറത്തുവിട്ടു.
ജോയ് മാത്യു, നന്ദു, സുധീർ കരമന, രാജസേനൻ, ഷാജു ശ്രീധർ, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കാലങ്ങളായി സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടെയും വഞ്ചനയുടെയും അനാചാരങ്ങൾക്കുമെതിരെ വിരൽ ചൂണ്ടുന്ന പുതിയ കാലത്തെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
Also Read: TWO MEN OTT: റ്റൂ മെന്‍ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ ആർ. ആണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻ സിത്താരയാണ് രണ്ടാം യാമത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അഴകപ്പൻ ഛായാഗ്രഹണവും വി.എസ് വിശാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.
Also Read: മണിയനും ചാത്തനും തമ്മിൽ എന്താണ് ബന്ധം?; മറുപടിയുമായി ടൊവിനോ
Randaam Yaamam OTT: രണ്ടാം യാമം ഒടിടി
മനോരമ മാക്സിലൂടെയാണ് രണ്ടാം യാമം ഒടിടിയിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.
Read More: 'ഞങ്ങളുടെ കുഞ്ഞു ലോകം'; ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയയും അശ്വിനും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us