/indian-express-malayalam/media/media_files/2025/01/04/q9osrETtAKbKPwB2PEMU.jpg)
Pani OTT Release Date & Platform: Where to watch
Pani OTT Release Date & Platform: ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ പണി എപ്പോൾ ഒടിടിയിൽ എത്തുമെന്നാണ് ഒടിടി സിനിമാ ആസ്വാദകർ ഉറ്റുനോക്കുന്നത്. 2024 ഒക്ടോബർ 24നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചതും ജോജു തന്നെ. ജോജുവിന്റെ നായികയായി എത്തിയത് അഭിനയ ആണ്. സാഗർ സൂര്യ, ജുനൈസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡോൺ, സിജു എന്നീ യുവാക്കൾ നഗരത്തിൽ ഒരു കൊലപാതകം നടത്തി ഗിരിയുടെ ജീവിതത്തെ താറുമാറാക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്ന് നിർവ്വഹിച്ചു.
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജനുവരി 16ന് ചിത്രം ഒടിടിയിൽ എത്തും.
Read More
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി; മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിച്ച വിക്രാന്ത് മാസി
- ഇത്രേം റിസ്കി ഷോട്ട് ഡ്യൂപ്പിനെ വെച്ച് ചെയ്തൂടെ; പേളിയോട് ആരാധകൻ
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.