scorecardresearch

Paathirathri Teaser: പൊലീസുകാരായി നവ്യയും സൗബിനും, പാതിരാത്രി ടീസർ

Paathirathri Official Teaser: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യുടെ ടീസർ എത്തി

Paathirathri Official Teaser: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യുടെ ടീസർ എത്തി

author-image
Entertainment Desk
New Update

Paathirathri Official Teaser: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യുടെ ടീസർ എത്തി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Advertisment

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 മലയാളചിത്രങ്ങൾ

നവ്യ നായർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. നവ്യ, സൗബിൻ എന്നിവർക്കൊപ്പം ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ആത്മീയ ,ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Also Read: ഇന്ത്യയുടെ മസിൽ അളിയനൊപ്പം രണ്ട് ഹിന്ദി ചിത്രങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി റിലയൻസ്

തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട് ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയത്.  ഛായാഗ്രഹണം  ഷെഹ്നാദ് ജലാൽ, എഡിറ്റിംഗ്  ശ്രീജിത്ത് സാരംഗ്.  ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ - ശബരി.

Advertisment

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.  ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. 

Also Read: 2500 കോടി ആസ്തിയുണ്ടെങ്കിലും ഫാനും ലൈറ്റും ഓഫാക്കാൻ മറന്നാൽ ടെൻഷനാണ്

Navya Nair Soubin Shahir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: