scorecardresearch

തമിഴിന്റെ കെ ജി എഫ് വേർഷൻ, 'തങ്കലാൻ' വരുന്നു

കോളാർ ഗോൾഡ് ഫീൽഡുകളിലെ ഖനനം മൂലം ദുരിതമനുഭവിക്കുന്ന തദ്ദേശീയ ഗോത്രങ്ങൾ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളാണ് 'തങ്കലാനിൽ' പ്രതിപാദിക്കുന്നത്: Thangalaan Vikram Update

കോളാർ ഗോൾഡ് ഫീൽഡുകളിലെ ഖനനം മൂലം ദുരിതമനുഭവിക്കുന്ന തദ്ദേശീയ ഗോത്രങ്ങൾ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളാണ് 'തങ്കലാനിൽ' പ്രതിപാദിക്കുന്നത്: Thangalaan Vikram Update

author-image
Entertainment Desk
New Update
Thangalaan

ചിയാൻ വിക്രം നായകനായ 'തങ്കലാൻ,' ഈ വർഷം തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റുകളിൽ ഒന്നാണ്. ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം, വിഷ്വൽ ഇഫക്‌ട് ജോലികൾ വൈകിയതിനാൽ ഏപ്രിലിലേക്ക് മാറ്റി. ഒരു ടീസർ റിലീസ്ചെയ്‌തെങ്കിലും, സംവിധായകൻ പാ രഞ്ജിത്ത് ഈ പ്രോജക്റ്റിനെക്കുറിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഇപ്പോൾ, ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിർമ്മാതാക്കളുടെ ഔദ്യോഗിക പ്രസ്താവന സ്ഥിരീകരിക്കുന്നു.

Advertisment

യഷിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'കെജിഎഫ്' കോളാർ ഗോൾഡ് ഫീൽഡുകളെക്കുറിച്ചുള്ള കഥ, ഒരു കമേഴ്‌സ്യൽ സിനിമയ്ക്ക് അനുയോജ്യമായി പറഞ്ഞപ്പോൾ,  പാ രഞ്ജിത്തിന്റെ സിനിമ പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും ചൂഷണം ചെയ്ത കഥയ്ക്ക് ഒരു റിയലിസ്റ്റിക് വീക്ഷണം കൊണ്ടു വരും എന്നാണ് കരുതപ്പെടുന്നത്.

Thangalaan Vikram Update: വിക്രം നായകനായ 'തങ്കലാൻ'

ഖനനം മൂലം ദുരിതമനുഭവിക്കുന്ന തദ്ദേശീയ ഗോത്രങ്ങൾ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളാണ് 'തങ്കലാനിൽ' പ്രതിപാദിക്കുന്നത്.  വിക്രമിനെ കൂടാതെ, മാളവിക മോഹനൻ, പാർവതി, പശുപതി, ഹോളിവുഡ് നടൻ ഡാനിയൽ കാൽ ടാഗിറോൺ, കൂടാതെ തമിഴ് ഇൻഡസ്‌ട്രിയിലെ മറ്റ് പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു. സ്റ്റുഡിയോ ഗ്രീൻ നിർമ്മിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ഇന്ത്യയിലുടനീളം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

Advertisment

ജിവി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം 2024 ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് പൊങ്കൽ സമയത്ത് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

Read More Entertainment Stories Here

Vikram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: