scorecardresearch

'ടു കില്‍ എ ടൈഗര്‍' ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്കറിൽ മത്സരിക്കും; ഓസ്‌കര്‍ ചുരുക്കപ്പട്ടികയായി

മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളാണ് 'ഓപ്പൺഹെയ്മർ' സ്വന്തമാക്കിയത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 'ടു കില്‍ എ ടൈഗര്‍' ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സര വേദിയിലുള്ളത്.

മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളാണ് 'ഓപ്പൺഹെയ്മർ' സ്വന്തമാക്കിയത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 'ടു കില്‍ എ ടൈഗര്‍' ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സര വേദിയിലുള്ളത്.

author-image
Entertainment Desk
New Update
to kill a tiger | oscar

ഫൊട്ടോ: X/ U of T Mississauga

96ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ, 1997ൽ 14 നോമിനേഷനുകളുമായി റെക്കോർഡിട്ട ജെയിംസ് കാമറൂൺ ചിത്രം 'ടൈറ്റാനിക്' തൊട്ടടുതെത്തി ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹെയ്മർ'. ഓസ്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ (14) നേടിയ ജെയിംസ് കാമറൂൺ ചിത്രമായ 'ടൈറ്റാനിക്കിന്റെ' റെക്കോർഡ് തകർക്കാനായില്ലെങ്കിലും 'ഓപ്പൺഹെയ്മർ' തൊട്ടുപിന്നാലെയുണ്ട്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്.

Advertisment

ചൊവ്വാഴ്ച 23 വിഭാഗങ്ങളിലേയ്ക്കുള്ള നാമനിര്‍ദേശ പട്ടികയാണ് അക്കാദമി പ്രഖ്യാപിച്ചത്. 93 രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമി അംഗങ്ങളാണ് നാമനിര്‍ദേശ പട്ടികയിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഹോളിവുഡ് താരങ്ങളായ സാസി ബീറ്റ്സും ജാക്ക് ക്വിഡും ചേര്‍ന്നാണ് പട്ടിക പുറത്തുവിട്ടത്. മാര്‍ച്ച് 11ന് പുലർച്ചെയാണ് ഓസ്കര്‍ അവാർഡ് നിശ.

11 നോമിനേഷനുകളുമായി യോർഗോസ് ലന്തിമോസ് ചിത്രം 'പുവർ തിങ്ങ്സ്', 10 നോമിനേഷനുമായി മാർട്ടിൻ സ്കോർസേസിയുടെ 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ', 8 നോമിനേഷനുകളുമായി ഗ്രെറ്റ ഗെർവിഗിന്റെ 'ബാർബി' എന്നീ ചിത്രങ്ങളാണ് ഇത്തവണത്തെ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ മുന്നിട്ടുനിൽക്കുന്നത്.

Advertisment

ചിത്രത്തിന് ലഭിച്ച 8 നോമിനേഷനുകളിൽ മികച്ച സഹനടനുള്ള പട്ടികയിൽ റയാൻ ഗോസ്ലിംഗും മികച്ച സഹനടിയ്ക്കുള്ള പട്ടികയിൽ അമേരിക്ക ഫെരേരയും ഇടം നേടിയിട്ടുണ്ട്. 

മികച്ച സഹനടനുള്ള പട്ടികയിൽ ഓപ്പൺഹെയ്മറിലെ പ്രകടനത്തിന് റോബർട്ട് ഡൗണി ജൂനിയറും, കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിലെ പ്രകടനത്തിന് റോബർട്ട് ഡി നിറോയും ഇടംപിടിച്ചു. മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ബാർബിക്കും ഓപ്പൺഹെയ്മറിനും പുറമെ മാർട്ടിൻ സ്കോർസേസിന്റെ കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ, പുവർ തിങ്ങ്സ്, പാസ്റ്റ് ലൈവ്സ്, അനാട്ടമി ഓഫ് എ ഫാൾ തുടങ്ങിയ ചിത്രങ്ങളുമുണ്ട്. 

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്ന 'ടു കില്‍ എ ടൈഗര്‍' ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്കാർ മത്സര വേദിയിലുള്ളത്. കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ നിഷ പഹൂജയാണ് സംവിധായിക. മുംബൈ സ്വദേശിനിയാണ് ഇവർ. രാജ്യാന്തര സിനിമാ വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച മലയാള ചിത്രം '2018' നേരത്തെ പുറത്തായിരുന്നു. ഫെബ്രുവരി 22 മുതല്‍ 27 വരെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിക്കുക.

Read More Entertainment Stories Here

Oscar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: