scorecardresearch

ചിത്രം റിലീസാവാൻ ഒരു ദിവസം മാത്രം ബാക്കി: വിട പറഞ്ഞ് നിസാം റാവുത്തർ

'ഒരു സർക്കാർ ഉത്പന്നം'  എന്ന ചിത്രത്തിന്റെ രചയിതാവാണ് വിട വാങ്ങിയിരിക്കുന്നത്

'ഒരു സർക്കാർ ഉത്പന്നം'  എന്ന ചിത്രത്തിന്റെ രചയിതാവാണ് വിട വാങ്ങിയിരിക്കുന്നത്

author-image
Entertainment Desk
New Update
Script writer Nisam Ravuthar passes away

Nisam Ravuthar

'ഒരു സർക്കാർ ഉത്പന്നം'  എന്ന ചിത്രത്തിന്റെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു.  ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. 49 വയസ്സായിരുന്നു. 

Advertisment

'ഒരു സർക്കാർ ഉത്പന്നം'  എന്ന ചിത്രം മാർച്ച് 8ന് പുറത്തിറങ്ങാനിരിക്കെയാണ് ഏവരെയും കണ്ണീരിലാഴ്ത്തി റാവുത്തർ വിട വാങ്ങുന്നത്.  ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളില്‍ സജീവമായിരുന്നു നിസാം റാവുത്തർ. 

2013ല്‍ പുറത്തിറങ്ങിയ സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് നിസാം റാവുത്തര്‍ സിനിമയില്‍ എത്തുന്നത്. ബോംബെ മിഠായി, റേഡിയോ എന്നിവയാണ് നിസാം റാവുത്തർ തിരക്കഥ ഒരുക്കിയ മറ്റു ചിത്രങ്ങൾ. നിരവധി ഡോക്യൂമെന്‍ററികളും നിസാം സംവിധാനം ചെയ്തിട്ടുണ്ട്. ഒപ്പം ധാരാളം ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്. 

ഒരു ഭാരത് സർക്കാർ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ടിരുന്ന പേര് എന്നാൽ പിന്നീട് സെൻസർ ബോർഡിൻറെ നിർദ്ദേശ പ്രകാരം ചിത്രത്തിൻറെ പേര്  ഒരു സർക്കാർ ഉത്പന്നം എന്നാക്കി മാറ്റി. ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവരാണ്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുബീഷ് സുധി, ഷെല്ലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ ഛായാഗ്രഹണം അൻസാർ ഷാ ആണ്.

Advertisment

Read More Entertainment Stories Here

Death Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: