scorecardresearch

നിങ്ങളിനി ഈ കൈ വേറെയാരെയും കാണിക്കേണ്ട: ഒരു ജാതി ജാതകം ടീസർ

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

author-image
Entertainment Desk
New Update
oru jathi jathakam teaser

Advertisment

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതക’ത്തിന്റെ ടീസർ എത്തി. നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിങ്ങനെ ഒരുപറ്റം നായികമാരും വിനീതും ഒന്നിച്ചുള്ള പോസ്റ്ററാണ് ആദ്യം ശ്രദ്ധ കവർന്നത്. ഇപ്പോഴിതാ, ടീസറും. 

വിനീതിന്റെ കൈനോക്കി പ്രവചിക്കുന്ന നിഖിലയെ ആണ് വീഡിയോയിൽ കാണാനാവുക. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണ് വരാൻ പോവുന്നത്,  ഇങ്ങള് കാരണം കലാപങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്, നിങ്ങളീ കൈ വേറൊരു മനുഷ്യനെയും കാണിക്കാൻ നിൽക്കണ്ട എന്നിങ്ങനെ പോവുന്നു നിഖിലയുടെ പ്രവചനങ്ങൾ. 

 ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 

Advertisment

വർണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിശ്വജിത് ഒടുക്കത്തിൽ ആണ്. രാകേഷ് മണ്ടോടിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. എഡിറ്റർ- രഞ്ജൻ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്, സംഗീതം- ഗുണ, ബാലസുബ്രമണ്യം. 

Read More Entertainment Stories Here

Nikhila Vimal Vineeth Sreenivasan Teaser

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: