/indian-express-malayalam/media/media_files/2025/09/04/new-web-series-release-during-onam-2025-2025-09-04-15-23-16.jpg)
Onam 2025: Exciting New Web Series Premieres on OTT Platforms: ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഈ ഉത്സവാന്തരീക്ഷം കൂടുതൽ സന്തോഷകരമാക്കാൻ 2 പുതിയ വെബ് സീരീസുകളും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.
ഓണക്കാലത്ത് ഒടിടിയിലെത്തിയ പുത്തൻ സീരീസുകൾ ഏതൊക്കെ? എവിടെ കാണാം? വിശദ വിവരങ്ങൾ അറിയാം.
Also Read: മോഹൻലാലിന്റെ അമ്മയായും ഭാര്യയായും കാമുകിയായും അഭിനയിച്ച നടി
കൃഷാന്ദ് സംവിധാനം ചെയ്തിരിക്കുന്ന സംഭവ വിവരണം നാലര സംഘം (ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ഗ്യാങ്). എന്ന സീരീസ് സോണി ലിവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജോമോൻ ജേക്കബ് ആണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.
ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ എന്നിവരാണ് സിരീസിലെ പ്രധാന കഥാപാത്രങ്ങള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സീരീസ് കാണാനാവും.
Also Read: Onam OTT Releases: ഓണം കളറാക്കാൻ ഇന്ന് ഒടിടിയിൽ എത്തിയ 4 മലയാള ചിത്രങ്ങൾ
തിരുവനന്തപുരം നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള സീരീസാണ് സംഭവ വിവരണം നാലര സംഘം. ആക്ഷൻ, ഡാർക്ക് കോമഡി, ഗ്യാങ്സ്റ്റർ ഡ്രാമ എന്നിവയുടെ ഒരു മിശ്രണമാണിത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ഡാർക്ക് ആക്ഷൻ കോമഡി ഒരുക്കിയിരിക്കുന്നത്. Airtel IPTV വഴിയും SonyLIV-ൽ ഈ സീരീസ് കാണാം.
ഓണം റിലീസായി ഇന്ന് അർദ്ധരാത്രി ZEE5-ൽ റിലീസ് ചെയ്യുകയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വെബ് സീരീസായ കമ്മട്ടം. സുദേവ് നായരെ കേന്ദ്ര കഥാപാത്രമാക്കി ഷാൻ തുളസീധരൻ ആണ് ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.
കേരളത്തിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ഒരുക്കിയ സീരീസ് ആണിത്. ആറ് എപ്പിസോഡുകളാണ് സീരീസിലുള്ളത്. പ്ലാന്‍റർ സാമുവൽ ഉമ്മൻ എന്ന കഥാപാത്രം ഒരു വാഹനാപകടത്തിൽ മരിക്കുകയും, ആ മരണം ഒരു കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയും, അതിനെ ചുറ്റിപറ്റിയുള്ള അനേഷണവുമാണ് 'കമ്മട്ടം' പറയുന്നത്.
Also Read: ബിഗ് ബോസ് വീട്ടിൽ വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല, ആകെ തരുന്നത് പരിപ്പ് മാത്രം: സരിക, Bigg Bossmalayalam Season 7
സുദേവ് നായരെ കൂടാതെ അജയ് വാസുദേവ്, ജിയോ ബേബി, ജിൻസ്, അരുണ്‍ സോള്‍, അഖിൽ കവലയൂർ, ശ്രീരേഖ എന്നിവരും സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 23 ഫീറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
Also Read: കയാദുവിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.