/indian-express-malayalam/media/media_files/uploads/2019/10/nyla-usha.jpg)
മലയാളത്തിൽ റിലീസായ സൂപ്പര്‍ഹിറ്റായൊരു ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞ് നടി നൈല ഉഷ. ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്നും നൈല ഉഷ പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഇഷ്ടപ്പെടാത്ത സിനിമയെ കുറിച്ച് നൈല പറഞ്ഞത്. നടന്‍ ജോജു ജോർജും നൈലയ്‌ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
Read Also: ഇതെന്ത് പൊട്ടക്കഥയെന്ന് ഷാരൂഖ് വിധിയെഴുതിയ ആ ‘സൂപ്പർഹിറ്റ്’ ചിത്രത്തിന് ഇന്ന് 21 വയസ്സ്
''മലയാളത്തിൽ മികച്ച അഭിപ്രായം നേടി സൂപ്പര്‍ഹിറ്റായൊരു ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അമ്മയും തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി'' നൈല ഉഷ പറഞ്ഞു. സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയില്‍ ഇറങ്ങിപ്പോയ കാര്യവും സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നും നൈല ഉഷ അഭിമുഖത്തിനിടെ പറഞ്ഞു.
Read Also: ഇതെന്തൊരു ജാടയാണെന്ന് ഓർത്തു; സംയുക്തയെ ആദ്യം കണ്ടതിനെ കുറിച്ച് ബിജു മേനോൻ
ഇതു കഴിഞ്ഞപ്പോൾ സിനിമ ഏതാണെന്ന് ജോജു ജോർജ് നൈലയോട് ചോദിച്ചു. അപ്പോൾ വളരെ പതിഞ്ഞ സ്വരത്തില്‍ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു.. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ 'അങ്കമാലി ഡയറീസ്' എന്ന ചിത്രമാണ് നൈല പറഞ്ഞതെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. അവതാരകൻ ചോദിച്ചപ്പോഴും നൈല സിനിമയുടെ പേര് വീണ്ടും പതിയെ പറയുന്നത് വീഡിയോയിൽ കാണാം. അഭിമുഖത്തിന്റെ അവസാന ഭാഗത്താണ് നൈല ഉഷ ഇക്കാര്യം പറയുന്നത്.
റേഡിയോ ജോക്കി കൂടിയായ നൈല കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'പുണ്യാളൻ അഗർബത്തീസ്', 'ഗ്യാങ്സ്റ്റർ', 'ഫയർമാൻ', 'പ്രേതം', 'പത്തേമാരി', 'ദിവാൻജി മൂല ഗ്രാൻഡ് പ്രിക്സ്', 'ലൂസിഫർ' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Read Also: ചാക്കോച്ചന് ഇപ്പോഴും കത്തുകൾ കിട്ടാറുണ്ട്; കുട്ടി ആരാധികയ്ക്ക് മറുപടിയുമായി കുഞ്ചാക്കോ ബോബൻ
ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസ്' ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ജോജു ജോർജും നൈല ഉഷയും ചെമ്പൻ വിനോദും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച 'പൊറിഞ്ചു മറിയം ജോസ്' മൂന്നു കളിക്കൂട്ടുകാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് പറഞ്ഞത്. ചിത്രത്തിൽ നൈല അവതരിപ്പിച്ച മറിയം എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.