മലയാളിയുടെ നിത്യഹരിത നായകനും കാമുകനുമൊക്കെയാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചനിലെ നടനെ മാത്രമല്ല, കുഞ്ചാക്കോ ബോബൻ എന്ന വ്യക്തിയേയും പ്രേക്ഷകർക്ക് ഇഷ്ടമാണ്. അനിയത്തിപ്രാവിലൂടെ മലയാള സിനിമയിലെത്തിയ ചാക്കോച്ചന് ആരാധികമാർ രക്തംകൊണ്ട് പോലും പ്രണയ ലേഖനങ്ങൾ എഴുതിയിരുന്നെന്ന് കേട്ടിട്ടുണ്ട്. വർഷമിത്ര കഴിഞ്ഞിട്ടും കത്തുകളുടെ കാര്യത്തിൽ കുറവൊന്നുമില്ല. ഇത്തവണ ലോക തപാൽ ദിനത്തിൽ ഒരു കുട്ടി ആരാധികയാണ് തന്റെ പ്രിയ താരത്തിന് കത്ത് അയച്ചിരിക്കുന്നത്. ഇതിന് ചാക്കോച്ചൻ മറുപടിയും നൽകി.
“ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന് അറിയുന്നതിന്,
ഞാന്‍ അയ്യപ്പന് കോവില്‍ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്ത് എഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു’.എന്ന് കീര്‍ത്തന,ക്ലാസ് മൂന്ന്,” എന്നാണ് കീര്‍ത്തന തന്റെ കത്തിൽ പറയുന്നത്.
Read More: ചെറുക്കൻ നീന്തിത്തുടങ്ങി; ഇസയുടെ പുതിയ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ
“പ്രിയപ്പെട്ട കീര്ത്തനമോള്ക്ക്, മോളയച്ച കത്തു കിട്ടി. സ്നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോൾടെ വീട്ടിലും സ്കൂളിലുമുള്ള എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹപൂർവ്വം, കുഞ്ചാക്കോ ബോബൻ,” എന്ന് ചാക്കോച്ചനും മറുപടിക്കത്തിൽ കുറിച്ചു.
‘ലോക തപാല്‍ ദിനത്തില്‍ ഈ ചോട്ട എനിക്ക് തപാല്‍ വഴി അയച്ച കത്താണിത്. ഈ മധുരതരമായ കത്തിന് ഒരുപാട് നന്ദി’ എന്നു പറഞ്ഞാണ് കുഞ്ചാക്കോ ബോബന് കീര്‍ത്തന എന്ന പെണ്‍കുട്ടിയുടെ കത്തും താരത്തിന്റെ മറുപടിക്കത്തും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Read More: കുഞ്ചാക്കോയുടെ ‘കുഞ്ഞ്’ വലിയ സന്തോഷങ്ങള്‍
മലയാളത്തിലെ നിത്യഹരിത പ്രണയനായകനായ കുഞ്ചാക്കോ ബോബന് വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, ഇന്നും മലയാളികള്‍ അദ്ദേഹത്തെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. ‘അനിയത്തിപ്രാവും’ ‘നിറ’വും ‘പ്രിയ’വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന് തന്നെയായിരുന്നു. കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന് തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്.