scorecardresearch

വിഷു റിലീസുകൾ പ്രതിസന്ധിയിൽ; ബുക്കിങ് ബഹിഷ്ക്കരിച്ച് പിവിആർ

വർഷങ്ങൾക്കു ശേഷം, ആവേശം, ജയ് ഗണേഷ്, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങിയ ചിത്രങ്ങൾ പിവിആറിൽ പ്രദർശിപ്പിക്കില്ല

വർഷങ്ങൾക്കു ശേഷം, ആവേശം, ജയ് ഗണേഷ്, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങിയ ചിത്രങ്ങൾ പിവിആറിൽ പ്രദർശിപ്പിക്കില്ല

author-image
Entertainment Desk
New Update
PVR | Aavesham

Varshangalkku Shesham, Aavesham, Jai Ganesh

ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് മലയാളം സിനിമകളുടെ ബുക്കിങ് ബഹിഷ്ക്കരിച്ച് പിവിആർ. ഇന്ത്യയിലുടനീളമുള്ള പിവിആറിന്റെ മുഴുവൻ സ്ക്രീനുകളിലും പ്രദർശനമുണ്ടാവില്ല. വർഷങ്ങൾക്കു ശേഷം, ആവേശം, ജയ് ഗണേഷ്, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുകൂട്ടം ചിത്രങ്ങളാണ് വ്യാഴാഴ്ച റിലീസായത്. വിഷു പ്രമാണിച്ചെത്തിയ ഈ സിനിമകളുടെ പ്രദർശനം കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പിവിആറിൽ ഉണ്ടാകില്ല.

Advertisment

യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളാണ്, നിലവിൽ നിർമ്മാണം പൂർത്തിയാകുന്ന മലയാളം സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്തു തിയറ്ററുകളിൽ എത്തിക്കുന്നത്. എന്നാൽ ഇതിനായി ഉയർന്ന നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. ഇതിനെതിരെ, പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനത്തിലൂടെ നിർമാതാക്കളുടെ സംഘടന സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി ആരംഭിക്കുന്ന തിയേറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. 

പിവിആർ അടുത്തിടെ കൊച്ചിയിലെ ഫോറം മാളിൽ തുടങ്ങിയ പുതിയ തിയറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ നടപടിയോട് വിയോജിച്ചാണ് പിവിആറിന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു നടപടിയുണ്ടായിരിക്കുന്നത്. തുടർ വിജയങ്ങളിലൂടെ മലയാളം സിനിമ ഇന്ത്യയോട്ടാകെ ശ്രദ്ധനേടുന്ന ഒരു സാഹചര്യത്തിൽ ഏറെ പ്രതീക്ഷകളുമായെത്തിയ വിഷു റിലീസ് ചിത്രങ്ങൾക്ക് പിവിആറിന്റെ ഈ നടപടി തിരിച്ചടിയാകും.

Read More:

Advertisment
New Release Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: