/indian-express-malayalam/media/media_files/2025/01/08/18zDH8CPreOaJaWuCtcQ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
പാൻ ഇന്ത്യൻ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്.' യഷിന്‍റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഗ്ലിംപ്സ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സോഷ്യൽ മീഡിയയിലടക്കം വീഡിയോ ശ്രദ്ധനേടുന്നതിനിടെ, സംവിധായകൻ നിഥിൻ രഞ്ജി പണിക്കരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാവുകയാണ്.
സ്റ്റേറ്റ് കടന്നപ്പോള്‍ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തിയെന്ന്, നിഥിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. "സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളില്ലാത്ത, 'കസബ'യിലെ "ആണ്‍മുഷ്ക്ക്" മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം. "സേ ഇറ്റ്, സേ ഇറ്റ്"!! എന്ന് പറഞ്ഞ് ​ഗിയര്‍ കേറ്റിവിട്ട പുള്ളി. പക്ഷേ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തി?" നിഥിൻ കുറിച്ചു.
/indian-express-malayalam/media/post_attachments/216ff7b3-8ff.png)
നായകൻ സ്ത്രീകളുടെ ദേഹത്ത് മദ്യം ഒഴിക്കുന്നത് ഉൾപ്പെടെയുള്ള രംഗങ്ങൾ ടോക്സിക്- ഗ്ലിംപ്സ് വീഡിയോയിലുണ്ട് . ഇതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകൻ പ്രതികരണവുമായെത്തിയത്.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കർ സംവിധാനം ചെയ്ത 'കസബ' എന്ന ചിത്രം സ്ത്രീവിരുദ്ധതയുടെ പേരിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പാർവതി തിരുവോത്ത്, ഗിതു മോഹൻദാസ് ഉൾപ്പെടെയുള്ള താരങ്ങൾ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കസബയിലെ രംഗങ്ങൾ ചർച്ചയായത്.
Read More
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
- ആൺനോട്ടങ്ങളെ ബുദ്ധിപരമായി ഉപയോഗിച്ചു; ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില
- ഹണി റോസിന്റെ പരാതി; ബോബി ചെമണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
- ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us