/indian-express-malayalam/media/media_files/2025/07/25/now-streaming-new-ott-2025-07-25-14-03-59.jpg)
New OTT Release: വാരാന്ത്യം ആഘോഷമാക്കാൻ പുത്തൻ റിലീസുകൾ തിരയുന്നവരാണോ നിങ്ങൾ? ഇന്ന് ഒടിടിയിൽ എത്തിയ പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്നു നോക്കാം.
Sarzameen OTT: സർസമീൻ
പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം ‘സർസമീൻ' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു . കാജോൾ, സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: ആളുകൾക്കെന്റെ അഭിനയം മടുത്തു തുടങ്ങുമ്പോൾ ബാഴ്സലോണയിൽ യൂബർ ഓടിക്കാൻ പോവും: ഫഹദ് ഫാസിൽ
നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ചിത്രത്തിന്റെ സംവിധായകൻ. കരൺ ജോഹർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൗമിൽ ശുക്ലയും അരുൺ സിങും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സൈനിക ഉദ്യോഗസ്ഥന്റെ വേഷമാണ് പൃഥ്വിരാജിന് ചിത്രത്തിൽ.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ ചിത്രം ലഭ്യമാണ്. ജിയോ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Kannappa OTT: കണ്ണപ്പ
വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല, അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങിയവർ അണിനിരന്ന ചിത്രം ഏകദേശം 200 കോടി ബജറ്റിലാണ് ഒരുക്കിയത്. ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. കെച്ച ആക്ഷന്‍ കൊറിയോഗ്രാഫിയും സ്റ്റീഫന്‍ ദേവസി സംഗീതവും, ആന്‍റണി ഗോണ്‍സാല്‍വസ് എഡിറ്റിംഗും നിർവ്വഹിച്ചു. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ആമസോൺ പ്രൈം വീഡിയോയിൽ കണ്ണപ്പ സ്ട്രീമിംഗ് ആരംഭിച്ചു.
Rangeen OTT: റംഗീൻ
തന്നെ വഞ്ചിച്ച ഭാര്യയോട് പ്രതികാരം ചെയ്യാൻ ഭർത്താവ് ലൈംഗിക തൊഴിലിലേക്ക് തിരിയുന്നു. വിനീത് കുമാർ സിംഗും രാജ്ശ്രീ ദേശ്പാണ്ഡെയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന റംഗീൻ ഒടിടിയിലെത്തി. കോപാൽ നൈതാനിയും പ്രഞ്ജൽ ദുവയും ചേർന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. അമർദീപ് ഗാൽസിനും അമീർ റിസ്‌വിയും തിരക്കഥ ഒരുക്കി. കബീർ ഖാനും രാജൻ കപൂറും ചേർന്നാണ് സീരീസിന്റെ നിർമാണം. നടി ഷീബ ഛദ്ദയും പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. ആമസോൺ പ്രൈം വിഡിയോയിൽ ആണ് റംഗീൻ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?
Mandala Murders OTT: മണ്ഡല മർഡേഴ്സ്
ഗോപി പുത്രൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ വെബ് സീരീസായ മണ്ഡലാ മർഡേഴ്സ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് മണ്ഡലാ മർഡേഴ്സിലെ താരങ്ങൾ.
Also Read: മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരാണ് ചിത്രത്തിൽ, മൂവരും കസിൻസാണ്; ആരൊക്കെയെന്ന് മനസ്സിലായോ?
നഗരത്തിലെ ക്രൂരമായ ചില കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ എത്തുകയാണ് എസ് പി റിയ തോമസ് ( വാണി കപൂർ ). ചരൺദാസ്പൂരാണ് മണ്ഡല മർഡേഴ്‌സിന്റെ കഥാപശ്ചാത്തലം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രഹസ്യ സമൂഹവുമായി ബന്ധപ്പെട്ട ആചാരപരമായ കൊലപാതകങ്ങൾക്കു പിന്നിലെ ഗൂഢാലോചന അനാവരണം ചെയ്യപ്പെടുകയാണ് ഈ സീരീസിൽ. ശ്രിയ പിൽഗോങ്കർ , സിദ്ധാന്ത് കപൂർ, രാഹുൽ ബഗ്ഗ, രഘുബീർ യാദവ്, മോണിക്ക ചൗധരി എന്നിവരും പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണ്ഡലാ മർഡേഴ്സ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാം.
Also Read: ഒടിടിയ്ക്കും വേണ്ടേ ഈ ചിത്രങ്ങൾ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us