scorecardresearch

ആളുകൾക്കെന്റെ അഭിനയം മടുത്തു തുടങ്ങുമ്പോൾ ബാഴ്സലോണയിൽ യൂബർ ഓടിക്കാൻ പോവും: ഫഹദ് ഫാസിൽ

Fahadh Faasil: സിനിമയിൽ നിന്നും വിരമിച്ചാൽ എന്തു ചെയ്യും? എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന റിട്ടയർമെന്റ് കാലത്തെ കുറിച്ചുള്ള സ്വപ്നം തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ 

Fahadh Faasil: സിനിമയിൽ നിന്നും വിരമിച്ചാൽ എന്തു ചെയ്യും? എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന റിട്ടയർമെന്റ് കാലത്തെ കുറിച്ചുള്ള സ്വപ്നം തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ 

author-image
Entertainment Desk
New Update
Fahadh Faasil  Barcelona retirement plan

റിട്ടയർമെന്റ് കാലത്തെ കുറിച്ച് സ്വപ്നം കാണാത്ത മനുഷ്യർ കുറവായിരിക്കും. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിനുമുണ്ട് അത്തരമൊരു സ്വപ്നം. ആളുകൾക്ക് തന്റെ അഭിനയം മടുത്തു തുടങ്ങുമ്പോൾ, സിനിമയിൽ നിന്നും വിരമിക്കേണ്ടി വന്നാൽ താൻ നേരെ ബാഴ്സലോണയിലേക്ക് വിടുമെന്ന് ഫഫ പറയുന്നത്. ബാഴ്‌സലോണയിൽ യൂബർ ഓടിച്ച് ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് താൻ ഇപ്പോഴും സ്വപ്നം കാണാറുണ്ടെന്ന് ഫഫ പറയുന്നത്. 

Advertisment

Also Read: തിരഞ്ഞെടുപ്പ് ചൂടിൽ 'അമ്മ'; ജഗദീഷും ശ്വേത മോനോനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

2020ൽ ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ ആണ് ബാഴ്സലോണയിൽ ടാക്സി ഓടിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന കാര്യം ഫഹദ് തുറന്നു പറഞ്ഞത്. "ഇപ്പോൾ, ഒരു യൂബർ ഡ്രൈവർ ആകുക എന്നതിനപ്പുറം എനിക്ക് ആസ്വദിക്കാൻ കഴിയുന്ന മറ്റൊന്നില്ല. ആളുകളെ ചുറ്റികറങ്ങാൻ സഹായിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഒരു വിരമിക്കൽ പദ്ധതി എന്ന നിലയിൽ, ബാഴ്‌സലോണയിലേക്ക് മാറി ആളുകളെ സ്‌പെയിനിലുടനീളം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ നസ്രിയയോട് പറയാറുണ്ട്. അവൾക്കും ആ പ്ലാൻ ഇഷ്ടമാണ്." 

Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?

Advertisment

അടുത്തിടെ പുതിയ ചിത്രം മാരീസന്റെ പ്രമോഷന്റെ ഭാഗമായി ദി ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ ആ പഴയ സ്വപ്നം ഇപ്പോഴും തന്നിലുണ്ടെന്നാണ് ഫഹദ് പറയുന്നത്. ബാഴ്‌സലോണയിൽ യൂബർ ഓടിക്കുന്നത് ഇപ്പോഴും സ്വപ്നം കാണുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഫഹദ്.  

“തീർച്ചയായും. ഞങ്ങൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബാഴ്‌സലോണയിലായിരുന്നു. ആളുകൾക്ക് എന്നെ മടുത്താൽ മാത്രമേ അത് സംഭവിക്കൂ, നിങ്ങൾക്കറിയാമോ? തമാശകൾക്ക് അപ്പുറം, ഒരാളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ അയാളുടെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നു  കാണുമ്പോൾ, അത് മനോഹരമായൊരു കാര്യമാണെന്ന് ഞാൻ കരുതുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ ഇപ്പോഴും അത് ചെയ്യുന്നു. അതെന്റെ സമയമാണ്. വാഹനമോടിക്കുക മാത്രമല്ല, നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ, അത് ഒരു ഗെയിമോ സ്‌പോർട്‌സോ ടിവി കാണുന്നതോ ആകട്ടെ, നിങ്ങൾ സ്വയം മുഴുകുന്നു. കാര്യങ്ങൾ എങ്ങനെ നോക്കി കാണണമെന്നതിനു ഇത് സഹായിക്കുമെന്ന് ഞാൻ കരുതുന്നു.” 

Also Read: മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരാണ് ചിത്രത്തിൽ, മൂവരും കസിൻസാണ്; ആരൊക്കെയെന്ന് മനസ്സിലായോ?

ആവേശം, ബൊഗൈൻവില്ല, വേട്ടയാൻ, പുഷ്പ 2: ദി റൂൾ എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദിന്റെ പുതിയ ചിത്രം മാരീശൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ഇന്ന്. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വടിവേലു ആണ് നായകൻ.  തെലുങ്കിൽ ഡോണ്ട് ട്രബിൾ ദി ട്രബിൾ, മലയാളത്തിൽ ഓടും കുതിര ചാടും കുതിര, കരാട്ടെ ചന്ദ്രൻ, പാട്രിയറ്റ് എന്നിവയാണ് ഫഹദിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. 

Also Read: അന്ന് ആൾക്കൂട്ടത്തിലൊരുവൾ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയവൾ;  ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക

Fahad Fazil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: