/indian-express-malayalam/media/media_files/2025/07/24/ott-release-delayed-bazooka-dominic-footage-2025-07-24-15-30-07.jpg)
/indian-express-malayalam/media/media_files/2025/03/29/ZfyCSf0ijgjMsYPkrp6G.jpg)
Get-Set Baby OTT: ഗെറ്റ് സെറ്റ് ബേബി
ഉണ്ണി മുകുന്ദൻ നായകനായ ഗെറ്റ് സെറ്റ് ബേബി 2025 ഫെബ്രുവരിയിലാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ നാലു മാസങ്ങൾക്കിപ്പുറവും ചിത്രം ഒടിടിയിൽ എത്തിയിട്ടില്ല. ഗൈനക്കോളജിസ്റ്റായി ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. വിനയ് ഗോവിന്ദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസുമാണ് നിർമാതാക്കൾ. സാം സി എസ് ആണ് ഗെറ്റ് സെറ്റ് ബേബിയുടെ സംഗീതസംവിധായകൻ. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/20/oEQR6sQzINGFhJ1SSb6w.jpg)
Bazooka OTT: ബസൂക്ക
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ബസൂക്ക' വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ്.സീ5 ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മൂന്നു മാസങ്ങൾക്കിപ്പുറവും ചിത്രം ഒടിടി കണ്ടിട്ടില്ല. സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സരിഗമ ഇന്ത്യ ലിമിറ്റഡ്, ജിനു വി. അബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ബസൂക്ക നിർമ്മിച്ചത്. ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിങ് നിഷാദ് യൂസഫും സംഗീതം മിഥുൻ മുകുന്ദനും നിർവഹിച്ചിരിക്കുന്നു.
/indian-express-malayalam/media/media_files/2025/01/08/2doGIy4hbDu5skxX3yXv.jpg)
Dominic and the Ladies' Purse OTT: ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
ജനുവരി 23നാണ് മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീമിന്റെ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' തിയേറ്ററുകളിൽ എത്തിയത്. ഒപ്പം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം ഒടിടിയിൽ എത്തിയിട്ടും ഡൊമിനിക് ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല. ചാൾസ് ഈനാശു ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്, ഡോ. സൂരജ് രാജന്, ഗൗതം വസുദേവ് മേനോന്. ഛായാഗ്രഹണം വിഷ്ണു ആര് ദേവ്. സംഗീതം ദര്‍ബുക ശിവ.
/indian-express-malayalam/media/media_files/6EQD8ydvS7v0mwduUB12.jpg)
Footage OTT: ഫൂട്ടേജ് ഒടിടി
എഡിറ്റർ സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. മഞ്ജു വാരിയർക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ്. 2024 ഓഗസ്റ്റ് 23നാണ് ഫൂട്ടേജ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ഇതുവരെ ഒടിടി റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല.
/indian-express-malayalam/media/media_files/2025/07/24/gu-ott-2025-07-24-15-33-41.jpg)
Gu OTT: ഗു ഒടിടി
മണിയൻ പിള്ള രാജു നിർമ്മിച്ച ഗു സംവിധാനം ചെയ്തത് നവാഗതനായ മനു രാധാകൃഷ്ണൻ ആണ്. മാളികപ്പുറത്തിൽ ബാലതാരമായി തിളങ്ങിയ ദേവ നന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സൈജു കുറുപ്പ്, നിരഞ്ജ് മണിയൻപിള്ള, മണിയൻപിള്ള രാജു, കുഞ്ചൻ, അശ്വതി മനോഹരൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാനിംസൺ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ അനീനാ ആഞ്ചലോ, ഗോപികാ റാണി, ആൽവിൻ മുകുന്ദ്, പ്രയാൻ, പ്രജേഷ് , ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും ചിത്രത്തിലുണ്ട്. 2024 മേയ് 17ന് റിലീസ് ചെയ്ത ഈ ചിത്രവും ഇതുവരെ ഒടിടി കണ്ടിട്ടില്ല.
/indian-express-malayalam/media/media_files/2025/07/24/oru-sarkar-ulpannam-ott-2025-07-24-15-34-35.jpg)
Oru Sarkar Ulpannam OTT: ഒരു സർക്കാർ ഉത്പന്നം
2024 മാർച്ച് എട്ടിന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ സുബീഷ് സുധി,ഷെല്ലി, അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ലാൽ ജോസ്, വിനീത് വാസുദേവൻ , ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഒരു സർക്കാർ ഉത്പന്നം ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമിലും എത്തിയിട്ടില്ല.
/indian-express-malayalam/media/media_files/2025/07/24/sureshinteyum-sumalathayudeyum-hridayahariyaya-pranayakatha-ott-2025-07-24-15-36-23.jpg)
Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha OTT: സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളായ സുരേശനെയും സുമലത ടീച്ചറെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ചിത്രമാണ് 'സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രാജേഷ് മാധവനും ചിത്രാ നായരുമാണ് യഥാക്രമം സുരേശനെയും സുമലതയെയും അവതരിപ്പിച്ചത്. തിരക്കഥയും സംവിധാനവും രതീഷ് തന്നെ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന സവിശേഷതയുമുണ്ട്. 2024 മേയ് 16ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമിലും എത്തിയിട്ടില്ല.
/indian-express-malayalam/media/media_files/2025/07/24/dna-malayalam-movie-ott-2025-07-24-15-37-25.jpg)
DNA OTT: ഡിഎന്‍എ
കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഡിഎൻഎ. യുവ നടൻ അഷ്കർ സൗദാന്‍ നായകനാകുന്ന ചിത്രത്തിൽ റായ് ലക്ഷ്മി, റിയാസ് ഖാന്, ബാബു ആന്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. 2024 ജൂൺ 14നു തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് സ്ഥിരീകരണങ്ങളൊന്നുമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us