/indian-express-malayalam/media/media_files/2025/02/18/cG2R92u5E7xfZ6KcYnE5.jpg)
New OTT Release This Week (Feb 17 To 21)
New OTT Release This Week: ആക്ഷൻ ത്രില്ലർ, കോമഡി തുടങ്ങിയ ലിസ്റ്റിൽ പെടുന്ന ധാരാളം സിനിമകൾ ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു ഭാഷകളിലായി ഒടിടിയിൽ എത്തുന്നുണ്ട്. നന്ദമൂരി ബാലകൃഷ്ണയുടെ 'ഠാക്കു മഹാരാജും', റോബർട്ട് ഡി നിരോയുടെ പൊളിറ്റിക്കൽ ത്രില്ലർ 'സീറോ ഡേ'യും, ഒടിടിയിൽ എവിടെ? എന്നു മുതൽ കാണാം?
Daaku Maharaaj OTT: ഠാക്കു മഹാരാജ്
നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം 'ഠാക്കു മഹാരാജ്' ഒടിടി പ്രീമിയറിനായി ഒരുങ്ങിയിരിക്കുന്നു. 2025 ഫെബ്രുവരി 21 മുതൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ കാണാം. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണിത്. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായി എത്തുന്നത്.
ബോബി കൊല്ലിയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. പവര്‍, സര്‍ദാര്‍ ഗബ്ബര്‍ സിംഗ്, വാള്‍ട്ടര്‍ വീരയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കെ എസ് രവീന്ദ്ര എന്ന ബോബി കൊല്ലി.
Oops Ab Kya? OTT: ഊപ്സ്! അബ് ക്യാ?
അമേരിക്കൻ പരമ്പരയായ 'ജെയിൻ ദി വിർജിന്റെ' ഹിന്ദി പതിപ്പാണ് 'ഊപ്സ് ! അബ് ക്യാ?'. ഫെബ്രുവരി 20 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യാൻ പോകുന്ന ഒരു കോമഡി പരമ്പരയാണിത്. ശ്വേത ബസു പ്രസാദ്, ആഷിം ഗുലാത്തി, ജാവേദ് ജാഫേരി, സോണാലി കുൽക്കർണി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കോമഡിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം സംസാരിക്കുന്ന സീരീസാണിത്.
Crime Beat OTT: ക്രൈം ബീറ്റ്
സാഖിബ് സലീം കേന്ദ്രകഥാപാത്രമായി എത്തുന്ന ക്രൈം ത്രില്ലർ ക്രൈം ബീറ്റ് ഒടിടിയിലേക്ക്. അഴിമതിയും, അന്വേഷണാത്മക പത്രപ്രവർത്തനവുമാണ് ഈ ത്രില്ലർ സീരീസിന്റെ പ്രമേയം. കുറ്റവാളികളും നിയമപാലകരും പിന്തുടരുന്ന അപകടകരമായ ഗെയിമിനിടെ കുടുങ്ങിയ ഒരു പുതുമുഖ പത്രപ്രവർത്തകൻ്റെ യാത്രയാണ് ഈ ത്രില്ലർ പറയുന്നത്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുധീർ മിശ്രയാണ് സംവിധായകൻ. സഞ്ജീവ് കൗൾ ആണ് സഹസംവിധാനം. ZEE5-ൽ 2025 ഫെബ്രുവരി 21 മുതൽ ക്രൈം ബീറ്റ് സ്ട്രീമിംഗ് ആരംഭിക്കും.
Zero Day OTT: സീറോ ഡേ
മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് മുള്ളനായി റോബർട്ട് ഡി നീറോ അഭിനയിക്കുന്ന 'സീറോ ഡേ' 2025 ഫെബ്രുവരി 20 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. തങ്ങളുടെ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിച്ച ഒരു സൈബർ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജോർജിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഇതിവൃത്തം.
Read More
- Thanupp OTT: തണുപ്പ് ഒടിടിയിലേക്ക്
- പുഷ്പ താരം ദാലി ധനഞ്ജയ വിവാഹിതനായി
- നടൻ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ നിർമാതാക്കളുടെ സംഘടന
- ഡോക്ടറായി ഉണ്ണി മുകുന്ദൻ; കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ 'ഗെറ്റ് സെറ്റ് ബേബി,' ട്രെയിലർ എത്തി
- സൂപ്പർ ഹീറോയായി നിവിൻ പോളി; 'മൾട്ടിവേഴ്സ് മന്മഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us