scorecardresearch

New OTT Release: ഒടിടിയിലെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ

New Malayalam OTT Release: ഒടിടിയിൽ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും അറിയാം

New Malayalam OTT Release: ഒടിടിയിൽ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും അറിയാം

author-image
Entertainment Desk
New Update
New Malayalam Ott Releases June

New OTT Release

New malayalam OTT Release This Week: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഒടിടിയിൽ റിലീസിന് ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്ന ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും അറിയാം.

Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടി

Advertisment

സമീപകാലത്ത് തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ദിലീപ് ചിത്രങ്ങളിലൊന്നാണ് 'പ്രിൻസ് ആൻഡ് ഫാമിലി'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത 'പ്രിൻസ് ആൻഡ് ഫാമിലി' ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ്.കോമഡിയ്ക്ക് പ്രാധാന്യം നൽകിയ 'പ്രിൻസ് ആൻഡ് ഫാമിലി' മേയ് ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. പ്രിൻസ് ആൻഡ് ഫാമിലി സി 5-ലൂടെയാണ് ഒടിടിയിലെത്തുക. ജൂൺ 20 മുതൽ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.

Also Read: ഇലവൻ ഒടിടിയിൽ; എവിടെ കാണാം?


Kerala Crime Files 2 OTT: കേരള ക്രൈം ഫയൽസ് 2 ഒടിടി

Advertisment

ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു 'കേരള ക്രൈം ഫയൽസ്.' ഏറെ ജനപ്രീതി നേടിയ സീരിസിന്റെ രണ്ടാം ഭാഗം എത്തുകയാണ്. കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ബ്ലോക് ബസ്റ്റർ ചിത്രമായ കിഷ്കിന്ധാ കാണ്ഡത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസൺ 2 ന്റെ തിരക്കഥ. ജിയോഹോട്സ്റ്റാറിലൂടെ ജൂൺ 20 മുതൽ കേരള ക്രൈം ഫയൽസ് സീസൺ 2 സ്ട്രീമിങ് ആരംഭിക്കും.

Also Read:ഫാദേഴ്സ് ഡേയിൽ ഒരു ബർത്ത് ഡേ ആഘോഷം, കൃഷ്ണ കുമാറിന് സർപ്രൈസ് നൽകി മക്കൾ

Azadi OTT: ആസാദി ഒടിടി

ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രമാണ് 'ആസാദി.' രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിൽ ആസാദിയിലെത്തുന്നു. നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്തത്.  സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്. ജൂൺ 27 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. 

Also Read:ബേസിലിന്റെ ശക്തിമാനായി അല്ലു അർജുൻ; വില്ലനായി മിന്നൽ മുരളി വേണമെന്ന് ആരാധകർ

Sthanarthi Sreekuttan OTT: സ്താനാര്‍ത്തി ശ്രീക്കുട്ടന്‍

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ.' ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ. പിള്ളൈ, മുഹമ്മദ് റാഫി എം.എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്. സൈന പ്ലേയിലൂടെയാണ് സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Read More: സോംബി കഥയുമായി 'ജാംബി'; മിന്നൽ മുരളിക്കും ഉജ്ജ്വലനും ശേഷം ഞെട്ടിക്കാൻ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രം; ടീസർ

Malayalam Movie OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: