/indian-express-malayalam/media/media_files/m9xLxIHXnWHPBdiAF1bh.jpg)
New Malayalam OTT Release
New OTT Release malayalam Films: ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഏതാനും ചിത്രങ്ങൾ കൂടി ഈ മാസം ഒടിടിയിലേക്ക് എത്തുകയാണ്. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്ന ഏറ്റവും പുതിയ മലയാളം സിനിമകൾ ഏതെന്നു നോക്കാം.
Bramayugam OTT: ഭ്രമയുഗം
മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഒടിടിയിലേക്ക്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ പ്രതിനായകനായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ മികച്ച നിരൂപക പ്രശംസ നേടുന്നുണ്ട് അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും പ്രകടനങ്ങളും.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം,' നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിച്ചത്. ആഗോളതലത്തിൽ 60 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.
സോണി ലിവാണ് 'ഭ്രമയുഗ'ത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മാർച്ച് 15 മുതൽ സോണി ലിവിൽ ചിത്രം കാണാം.
Abraham Ozler OTT: എബ്രഹാം ഓസ്ലർ
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'എബ്രഹാം ഓസ്‍ലര്‍' ഒടിടിയിലേക്ക്. ചിത്രത്തിൽ മമ്മൂട്ടിയും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മെഡിക്കല്‍ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം 2024ലെ ആദ്യഹിറ്റുകളിൽ ഒന്നാണ്.
ജയറാം പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം താരത്തിന്റെ കരിയറിലെ ഗംഭീരമായൊരു തിരിച്ചുവരവിനു കൂടിയാണ് അരങ്ങൊരുക്കിയത്. മമ്മൂട്ടിയുടെ അതിഥി വേഷവും ഈ ജയറാം ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമായിരുന്നു.
മിഥുൻ മാനുവേല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും. അര്‍ജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തേനി ഈശ്വർ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതവും നിർവ്വഹിച്ചു.
'ഓസ്‍ലര്‍' ഉടനെ ഒടിടിയിൽ എത്തുമെന്ന് അറിയിക്കുകയാണ് ചിത്രത്തിന്റെ ഒടിടി പാർട്ണറായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. മാർച്ച് 20ന് 'ഓസ്ലർ' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Anweshippin Kandethum OTT : അന്വേഷിപ്പിൻ കണ്ടെത്തും
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമയായ 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടിയിലേക്ക്. ഫെബ്രുവരി 9നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ടൊവിനോയെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി എന്നിവർ ചിത്രത്തിൽ പ്രധാന താരങ്ങളായെത്തുന്നുണ്ട്.
ചിത്രത്തിൽ രണ്ടു പുതുമുഖ നായികമാരാണുള്ളത്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ടൊവിനോ കഥാപാത്രത്തിന്റെ അച്ഛന്റെ വേഷത്തിൽ തന്നെയാണ് അദ്ദേഹം എത്തുന്നത്.
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. മാര്‍ച്ച് 8 മുതൽ നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും 'അന്വേഷിപ്പിൻ കണ്ടെത്തും' ലഭ്യമാകും.
Rani: The Real Story OTT: റാണി
തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത 'റാണി: ദി റിയൽ സ്റ്റോറി' ഒടിടിയിലേക്ക്. ദുരൂഹസാഹചര്യത്തിലുണ്ടായ ഒരു കൊലപാതകവും അതിന്റെ അന്വേഷണവും കണ്ടെത്തലുകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഭാവന, ഹണി റോസ്, ഉർവശി, മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ശങ്കർ രാമകൃഷ്ണൻ തന്നെയാണ് തിരക്കഥ ഒരുക്കിയത്. വിനായക് ഗോപാൽ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങും സുപ്രീം സുന്ദർ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. മേനാ മേലത്ത് ആണ് ഗാനരചനയും സംഗീതസംവിധാനവും. ജോനാഥൻ ബ്രൂസ് പശ്ചാത്തല സംഗീതമൊരുക്കി. മാജിക്ക് ടൈൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിനോദ് മേനോൻ, ജിമ്മി ജേക്കബ്, ശങ്കർ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് 'റാണി' നിർമ്മിച്ചിരിക്കുന്നത്.
മാർച്ച് 7 മുതൽ റാണി മനോരമ മാക്സിൽ സ്ട്രീം ചെയ്തു തുടങ്ങും.
B 32 Muthal 44 Vare OTT: ബി 32 മുതൽ 44 വരെ
പെൺശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും പറയുന്ന ‘ബി 32 മുതൽ 44 വരെ’ ഒടിടിയിലേക്ക്. ബോഡി പൊളിറ്റിക്സ് എന്ന വിഷയത്തെ വളരെ തന്മയത്വത്തോടെ പറഞ്ഞുവയ്ക്കുകയാണ് 'ബി 32 മുതൽ 44 വരെ' എന്ന ചിത്രം.
രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇരുപതിൽ കൂടുതൽ സത്രീകൾ പിന്നണിയിലും മുന്നിലും ഒരു പോലെ പ്രവർത്തിച്ച ചിത്രമാണ് 'ബി 32 മുതൽ 44 വരെ.'
ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന സർക്കാരിന്‍റെ വിമെൻ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനാണ് നിർമിച്ചത്.
കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്പേസിൽ മാർച്ച് 7 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Read More Entertainment Stories Here
- സിനിമയും ആർഭാടങ്ങളുമെല്ലാം ഉപേക്ഷിച്ചു; ഇന്ന് ബുദ്ധസന്യാസിനി, ഈ നടിയെ മനസ്സിലായോ?
- 'ഇല്ലോളം വൈകിയാലും തേടിയെത്തി;' 2015ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു
- ജഗതിയുടെ മുണ്ടൂർ ബോയ്സ് മുതൽ ചിദംബരത്തിന്റെ അപരൻ വരെ; ട്രോളിൽ നിറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ്
- ലാൽ നിന്റെ കൂടെയുണ്ടായിരുന്നോ?; ഷൂട്ട് കഴിഞ്ഞെത്തുന്ന മമ്മൂട്ടിയോട് ആ പിതാവ് സ്ഥിരമായി തിരക്കിയിരുന്ന കാര്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.