/indian-express-malayalam/media/media_files/2024/12/18/Awboo9GtIVM7pMw0K3Dv.jpg)
പേളിയ്ക്കും മക്കൾക്കുമൊപ്പം നയൻതാര
അടുത്തിടെ, സൈമ അവാർഡ്സിനിടെ നയൻതാരയെ നേരിൽ കണ്ട സന്തോഷം പേളി മാണി സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടിരുന്നു. "എന്റെ 'പിഞ്ച് മീ' നിമിഷം, വൺ ആൻഡ് ഓൺലി നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. ഞാൻ സ്വർഗ്ഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീർ," എന്നാണ് അന്ന് പേളി കുറിച്ചത്.
ഇപ്പോഴിതാ, നയൻതാരയ്ക്കും തന്റെ മക്കൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് പേളി മാണി.
"നമ്മുടെ കാലത്തെ ഒരു യഥാർത്ഥ താരം.
ഇന്നലെ അവളെ കണ്ടുമുട്ടി, ഞാൻ ആരാധിക്കുന്ന ഒരാളെ ഒരിക്കൽ കൂടി കാണുമ്പോൾ, എൻ്റെ കുഞ്ഞുങ്ങളെ അവൾ പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഒരു സ്വപ്നം പോലെ തോന്നി.
ചില നിമിഷങ്ങൾ ഹൃദയത്തെ സ്നേഹത്താൽ നിറയ്ക്കുന്നു! അവർ വളരെ കരുതലോടെയും വാത്സല്യത്തോടെയും എൻ്റെ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാൻ എന്നെന്നേക്കുമായി വിലമതിക്കുന്ന ഒരു ഓർമ്മയാണ്. ഒരു യഥാർത്ഥ രാജ്ഞിയും ശക്തിയുടെ പ്രതീകവുമാണെങ്കിലും, അതേസമയം വളരെ ഊഷ്മളവും സ്നേഹം നിറഞ്ഞതുമാണ് അവരുടെ പെരുമാറ്റം- ശരിക്കും പ്രചോദനമാണത്.
ഈ ബ്യൂട്ടിഫുൾ സോളിനു നന്ദി, പോകുന്നിടത്തെല്ലാം നിങ്ങൾ നൽകുന്ന സ്നേഹത്തിനും . നന്ദി, നിങ്ങളുടെ അത്ഭുതകരമായ വ്യക്തിത്വത്തിനും ഞങ്ങളുടെ ഈ നിമിഷം സ്പെഷലാക്കിയതിനും," പേളി കുറിച്ചു.
Read More
- ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ
- New OTT Release : 'കഥ ഇതുവരെ' ഒടിടിയിൽ;ചിത്രം എവിടെ കാണാം?
- സൂര്യാ 45; പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രൻസും സ്വാസികയും
- ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ
- മമ്മൂട്ടിക്ക് സല്യൂട്ട്, ബോളിവുഡ് താരങ്ങളൊന്നും ഇത് ചെയ്യില്ല; ഷബാന ആസ്മി
- Allu Arjun Arrest: പുഷ്പ 2 പ്രീമിയര് ഷോയ്ക്കിടയിലെ അപകടം; അല്ലു അർജുന് ഇടക്കാല ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us