scorecardresearch

നിന്നോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാകില്ല; വിഘ്നേഷിന് ആശംസയുമായി നയൻതാര

വിഘ്നേഷിന്റെ ജന്മദിനത്തിൽ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്

വിഘ്നേഷിന്റെ ജന്മദിനത്തിൽ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
New Update
Nayanthara, Vignesh Shivan

ചിത്രം: ഇൻസ്റ്റഗ്രാം

തെന്നിന്ത്യക്ക് പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷിന്റെ ജന്മദിനത്തിൽ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരുടെയും ചിത്രങ്ങളും, ഒപ്പം മനോഹരമായ കുറിപ്പും നയൻതാര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു.

Advertisment

"എന്റെ എല്ലാമെല്ലാമയവന് പിറന്നാളാശംസകൾ. പറഞ്ഞറിയിക്കാനാകാത്തവിതം ഞാൻ നിന്നെ സ്നേഹിക്കുന്നു. ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം നൽകി ദൈവം അനുഗ്രഹിക്കട്ടെ, എൻ്റെ ഉയിർ ലോകം," നയൻതാരയുടെ കുറിപ്പ് ഇങ്ങനെ. നിരവധി ആരാധകരാണ് കമന്റിലൂടെ വിഘ്നേഷിന് ജന്മദിനാശസ നേരുന്നത്.

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. 

Advertisment

സൈമ അവാർഡ്സിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പമെത്തിയ നയൻതാരയുടെ ചിത്രങ്ങൾ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. അവാർഡ് ദാന ചടങ്ങിൽ അന്നപൂരണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം നയൻതാര നേടി. വിഘ്നേഷ് ശിവൻ നയൻതാരയുടെ നെറ്റിയിൽ ചുംബിക്കുന്നത് ചിത്രങ്ങളിൽ കാണാം. 

നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഒരു സൈമ അവാർഡിനിടെയാണ്. അതിനാൽ ഇരുവരുടെയും പ്രണയയാത്രയിൽ സൈമയ്ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ വിവാദങ്ങൾ സൃഷ്ടിച്ച അന്നപൂരണിയിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. കടുത്ത എതിർപ്പിനെ തുടർന്ന് പിന്നീട് നെറ്റ്ഫ്ലിക്സ് ചിത്രം നീക്കം ചെയ്യുകയായിരുന്നു. ടെസ്റ്റ്, 1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2  എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിയ്‌ക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡൻസും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read More Entertainment Stories Here

    Vignesh Shivan Nayanthara

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: