scorecardresearch

ഒരു സിൻഡ്രല്ല കഥപോലെ ആ തിരുവല്ലക്കാരിയുടെ ജീവിതം മാറിമറിഞ്ഞതിന്റെ 22-ാം വാർഷികം

Nayanthara | ‘ഓരോ ഫ്രെയിമും, ഓരോ ഷോട്ടും, ഓരോ നിശബ്ദതയും എന്നെ രൂപപ്പെടുത്തി,' സിനിമയിൽ 22 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് നയൻതാര

Nayanthara | ‘ഓരോ ഫ്രെയിമും, ഓരോ ഷോട്ടും, ഓരോ നിശബ്ദതയും എന്നെ രൂപപ്പെടുത്തി,' സിനിമയിൽ 22 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് നയൻതാര

author-image
Entertainment Desk
New Update
Nayanthara then and now

തിരുവല്ലയിലെ ഒരു സാധാരണ കോളേജ് വിദ്യാർത്ഥിയുടെ ജീവിതം 22 വർഷം മുൻപ് ഒറ്റരാത്രികൊണ്ടാണ് മാറിമറിഞ്ഞത്. മലയാളത്തിൻ്റെ പ്രിയ താരം ജയറാമിൻ്റെ നായികയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ആ പെൺകുട്ടി ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുള്ള നയൻതാരയാണ്.

Advertisment

Also Read: ഹോസ്റ്റലിൽ ഞങ്ങൾക്കൊരു 'ശ്രീദേവി മുറി' ഉണ്ടായിരുന്നു: ആരാധനയുടെ കഥ പറഞ്ഞ് രവി കെ. ചന്ദ്രൻ

മലയാളം, തമിഴ്, തെലുങ്ക് സിനിമാലോകം കീഴടക്കി ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന താരം, സിനിമാ ജീവിതത്തിലെ 22 വർഷങ്ങൾ പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നയൻതാര ആരാധകർക്ക് നന്ദി അറിയിച്ചത്. സിനിമയോടുള്ള തൻ്റെ വൈകാരിക ബന്ധം ഈ വാക്കുകളിൽ വ്യക്തം.

Advertisment

Also Read: ഒരു കാർ വാങ്ങാൻ വേണ്ടിയാണ് ഞാൻ ആ സിനിമയിൽ ഒപ്പിട്ടത്: അമല

"സിനിമ എൻ്റെ ജീവിതത്തിലെ പ്രണയമായി മാറുമെന്ന് അറിയാതെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ട് 22 വർഷങ്ങൾ. ഓരോ ഫ്രെയിമും, ഓരോ ഷോട്ടും, ഓരോ നിശബ്ദതയും... എന്നെ രൂപപ്പെടുത്തി, എന്നെ സുഖപ്പെടുത്തി, ഞാൻ ഇന്നത്തെ ഞാനായി മാറാൻ കാരണം അതാണ്. എന്നും ഞാൻ കടപ്പെട്ടിരിക്കും," നയൻതാര കുറിച്ചു.

Nayanthara

തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ നയൻതാരയുടെ താരപദവിയിലേക്കുള്ള വളർച്ച തമിഴ് സിനിമയിലൂടെയായിരുന്നു. 2005-ൽ ശരത് കുമാറിനൊപ്പം 'അയ്യ' എന്ന തമിഴ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം, രജനീകാന്തിൻ്റെ 'ചന്ദ്രമുഖി', സൂര്യയുടെ 'ഗജിനി', ചിമ്പുവിൻ്റെ 'വല്ലവൻ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം ദക്ഷിണേന്ത്യയിൽ തൻ്റേതായ ഒരിടം സ്ഥാപിച്ചു. 2006-ൽ വെങ്കടേഷിനൊപ്പം 'ലക്ഷ്മി' എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം ശ്രദ്ധേ നേടി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി വിവിധ ഭാഷാ ചിത്രങ്ങളിൽ സജീവമായിരിക്കുന്ന നയൻതാര, 'മായ', 'ഡോറ', 'അറം', 'ഐറ' തുടങ്ങിയ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ ഒരു സിനിമയെ ഒറ്റയ്ക്ക് നയിക്കാനുള്ള തൻ്റെ കഴിവ് തെളിയിച്ചു.

Also Read: സത്യം പറ നിങ്ങൾ സിസ്റ്റേഴ്സ് അല്ലേ? വൈറലായി ഒരു റീൽ

വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിന് ശേഷവും (2022) കരിയറിൽ സജീവമായ നയൻതാര, ഷാരൂഖ് ഖാൻ്റെ 'ജവാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും വിജയകരമായി അരങ്ങേറ്റം കുറിച്ചു. 'അന്നപൂരണി: ദി ഗോഡസ് ഓഫ് ഫൂഡ്' ആണ് താരത്തിൻ്റെ അടുത്തിടെ റിലീസായ മറ്റൊരു ചിത്രം.

മലയാളത്തിൽ നിവിൻ പോളിക്കൊപ്പമുള്ള 'ഡിയർ സ്റ്റുഡൻ്റ്‌സ്', കൂടാതെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള 'പാട്രിയറ്റ്' എന്നിവയാണ് നയൻതാരയുടെ വരാനിരിക്കുന്ന പ്രധാന മലയാള പ്രോജക്റ്റുകൾ. തമിഴിൽ കവിൻ നായകനായ 'ഹായ്' ആണ് അടുത്ത റിലീസിനൊരുങ്ങുന്ന ചിത്രം.

Also Read: അമ്മയുടെയും മകളുടെയും നായകൻ: രജനീകാന്തിന്റെ സിനിമാജീവിതത്തിലെ അപൂർവമായൊരു കാസ്റ്റിംഗ്

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: