/indian-express-malayalam/media/media_files/2025/10/09/manju-warrier-viral-reel-2025-10-09-12-02-55.jpg)
മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജുവാര്യർ. ഒരു നടി മാത്രമല്ല നർത്തകി കൂടിയാണ് മഞ്ജു എന്നറിയാത്തവർ കുറവായിരിക്കും. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു അഭിനയത്തിലേക്ക് എത്തിയത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് 'സല്ലാപം' എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.
Also Read: ബെല്ലി ഡാൻസുമായി കല്യാണി; ഞങ്ങളുടെ കല്ലു​ ആകെ മാറിപ്പോയെന്ന് ആരാധകർ, വീഡിയോ
മഞ്ജു വാര്യരുമായി തനിക്കുള്ള രസകരമായ ചില സാമ്യതകൾ ചൂണ്ടികാട്ടി നർത്തകിയായ കലാമണ്ഡലം സജിനി പങ്കുവച്ചൊരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റീലിൽ മഞ്ജുവിന്റെയും സജിനിയുടെയും പല കാലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ കൊളാഷ് പോലെ ചേർത്തുവച്ചിരിക്കുകയാണ്. യാദൃശ്ചികമെങ്കിലും ശ്രദ്ധേയമായ സാമ്യതകൾ കാണാം ചിത്രങ്ങളിൽ എന്നതാണ് കൗതുകം.
Also Read: മനോരമ മാക്സിൽ കാണാം പുതിയ 10 മലയാള ചിത്രങ്ങൾ: New OTT Release
"സത്യം പറ നിങ്ങൾ സിസ്റ്റേഴ്സ് അല്ലേ?" എന്നും "ശരിക്കും നിങ്ങളെ കണ്ടാൽ സഹോദരിമാർ എന്നേ പറയൂ" എന്നുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്, ഈ രൂപസാദൃശ്യം പ്രേക്ഷകരെ എത്രത്തോളം അമ്പരപ്പിച്ചു എന്നതിന് തെളിവാണ്. മഞ്ജു വാര്യരോടുള്ള ആരാധനയും സ്നേഹവും സജിനി പങ്കുവെക്കുമ്പോൾ, ഈ റീൽ ഇപ്പോൾ സൈബർ ലോകത്ത് വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു.
Also Read: കുതിരകൾ ഇണചേരുന്നത് കാണാൻ പുലർച്ചെ മൂന്നുമണിക്ക് ഞങ്ങളെ വിളിച്ചുണർത്തി: സൽമാനെ കുറിച്ച് രാഘവ് ജുയൽ
യാദൃച്ഛി6ബ76ബ7ഹദഗരപകമായി നോക്കിയപ്പോൾ കിട്ടിയ ഓരോ പ്രായത്തിലെയും ഒരേപോലുള്ള ഫോട്ടോസ് ആണ്. പിന്നെ ഒന്നും നോക്കില്ല ഒരു വീഡിയോ അങ്ങ് എഡിറ്റ് ചെയ്തു. കുഞ്ഞിലേ മുതൽ ഇഷ്ട്ടമുള്ള ആളാണ് മഞ്ജുവാര്യർ. ഇപ്പോഴും മാറ്റമൊന്നുമില്ല," എന്ന അടിക്കുറിപ്പോടെയാണ് സജിനി റീൽ ഷെയർ ചെയ്തിരിക്കുന്നത്.
Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.