/indian-express-malayalam/media/media_files/2025/01/01/nayanthara-madhavan-new-year.jpg)
നയൻതാരയും മാധവനും പങ്കാളികൾക്കൊപ്പം
പ്രതീക്ഷയോടെ പുതുവർഷത്തെ വരവേൽക്കുകയാണ് ലോകം. ന്യൂ ഇയർ ആഘോഷചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് താരങ്ങളും. നടി നയൻതാര ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ന്യൂ ഇയർ ആഘോഷ ചിത്രങ്ങളിൽ ഒരു സൂപ്പർസ്റ്റാറിനെ കൂടി കാണാം. മറ്റാരുമല്ല, മാഡി എന്നു എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന നടൻ മാധവനാണ് ആ താരസാന്നിധ്യം. കൂടെ മാഘവന്റെ നല്ല പാതി സരിതയുമുണ്ട്.
ഒരു ആഢംബര നൗകയിലായിരുന്നു നയൻതാരയുടെയും വിക്കിയുടെയും മാധവന്റെയും സരിതയുടെ ന്യൂ ഇയർ ആഘോഷങ്ങൾ.
“സുന്ദരരായ ആളുകളുമായി മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കുന്നു. ഹാപ്പി 2025,” സരിത ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ കുറിച്ചു.
നയൻതാരയും മാധവനും ഒന്നിച്ച് അഭിനയിക്കുന്ന ടെസ്റ്റ് നിർമ്മാണഘട്ടത്തിലാണ്. എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ഡ്രാമയിൽ ഇരുവർക്കുമൊപ്പം നടൻ സിദ്ധാർത്ഥും അഭിനയിക്കുന്നുണ്ട്.
മിത്രൻ ആർ. ജവഹറിൻ്റെ ഫാമിലി ഡ്രാമ, ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു, ചെമ്പകരാമൻ പിള്ള, സി. ശങ്കരൻ നായർ എന്നിവരുടെ ബയോപിക്കുകൾ, സ്വാതി സിംഹയുടെ സയൻസ് ഫിക്ഷൻ ചിത്രം ജി എന്നിവയാണ് മാധവന്റെ മറ്റു പ്രൊജക്റ്റുകൾ.
തമിഴിനൊപ്പം, ബോളിവുഡിലും തിളങ്ങുന്ന മാധവൻ മുംബൈയിൽ അടുത്തിടെ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. 17.5 കോടി രൂപയ്ക്കാണ് മാധവൻ അപ്പാർട്ട്മെൻ്റ് വാങ്ങിയത് എന്നാണ് റിയൽ സ്ക്വയർയാർഡ്സ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 389 ചതുരശ്ര മീറ്റർ (4,182 ചതുരശ്ര അടി) ആണ് അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം. ബാന്ദ്ര കുർള കോംപ്ലക്‌സിലെ (BKC)സിഗ്നിയ പേളിലാണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.