scorecardresearch

തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായ അഭിനയവിസ്മയമാണ് ഈ കുട്ടി ഇന്ന്

ബാലതാരമായി സിനിമയിലെത്തി പകരക്കാരില്ലാത്ത അഭിനയപ്രതിഭയായി മാറുകയായിരുന്നു ഈ നടി

ബാലതാരമായി സിനിമയിലെത്തി പകരക്കാരില്ലാത്ത അഭിനയപ്രതിഭയായി മാറുകയായിരുന്നു ഈ നടി

author-image
Entertainment Desk
New Update
Urvashi , Urvashi childhood photo

കാലം കടന്നുപോവുന്തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ചില പ്രതിഭകൾ. വർഷങ്ങൾ കടന്നുപോവുന്തോറും ഉള്ളിലെ പ്രതിഭയെ തേച്ചുമിനുക്കി, വീണ്ടും വീണ്ടും പ്രേക്ഷകരെ​ അഭിനയപ്പെടുത്തുന്ന ചില അഭിനേതാക്കളുണ്ട്. അവരുടെ മത്സരം എന്നും അവരോട് തന്നെയാണ്, ഇതിനപ്പുറം തനിക്കെന്ത് ചെയ്യാനാവും എന്ന ആലോചനയും വേറിട്ട കഥാപാത്രങ്ങളെ ഇനിയും ചെയ്യണമെന്ന നിശ്ചയദാർഢ്യവും അഭിനയത്തോടുള്ള തീരാത്ത പ്രണയവും അർപ്പണബോധവുമൊക്കെ അവരിലെ കലാകാരിയെ മുന്നോട്ടു നയിച്ചുകൊണ്ടേയിരിക്കും. നടി ഉർവശിയും അങ്ങനെ ഒരാളാണ്. എന്നും തന്നോട് തന്നെ മത്സരിക്കുന്ന, ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ ​എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ, ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന തെന്നിന്ത്യയുടെ പകരക്കാരില്ലാത്ത പ്രിയനടിയാണ് ഉർവശി.

Advertisment

Read more: ലേഡി മോഹൻലാൽ എന്ന വിശേഷണം ഉർവശിയെ അപമാനിക്കുന്നതിന് തുല്യം: സത്യൻ അന്തിക്കാട്

ഉർവശിയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നടൻ കെ പി ഉമ്മറിനൊപ്പം നിൽക്കുന്ന കൊച്ചു ഉർവശിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഉർവശിയുടെ രണ്ടാമത്തെ ചിത്രമായ 'കതിർമണ്ഡപ'ത്തിൽ നിന്നുള്ളതാണ് ഈ ചിത്രം.

Urvashi , Urvashi childhood photo

നാടക നടനായ ചാവറ വി പി നായരുടെയും നടി വിജയലക്ഷ്മിയുടെയും മകളായി ജനിച്ച ഉർവശി ബാലതാരമായാണ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. എട്ടാം വയസ്സിൽ വിടരുന്ന മൊട്ടുകൾ' എന്ന ചിത്രത്തിൽ ബാലതാരമായാണ് ഉർവശി ആദ്യം അഭിനയിക്കുന്നത്. ഉർവശിയുടെ ചേച്ചിയും നടിയുമായ കൽപ്പനയുടെ ആദ്യ ചിത്രവും ഇതു തന്നെയായിരുന്നു. പിന്നീട് 1979ൽ പുറത്തിറങ്ങിയ 'കതിർമണ്ഡപം' എന്ന ചിത്രത്തിൽ ജയഭാരതിയുടെ മകളായും ഉർവശി വേഷമിട്ടു. കുറച്ചേറെ ചിത്രങ്ങളിൽ കൂടി ബാലതാരമായി അഭിനയിച്ച ഉർവശി ആദ്യമായി നായികയാവുന്നത് തന്റെ പതിമൂന്നാം വയസ്സിലാണ്. 'തൊടരും ഉറവ്' (1983) ആയിരുന്നു ഉർവശി ആദ്യമായി നായികയായ ചിത്രം, എന്നാൽ ഈ ചിത്രം മൂന്നു വർഷങ്ങൾക്കു ശേഷം 1986ലാണ് തിയേറ്ററുകളിലെത്തിയത്.

Advertisment

ഉർവശി നായികയായി ആദ്യം തിയേറ്ററുകളിലെത്തിയത്, 'മുന്താണി മുടിച്ചു' എന്ന തമിഴ് ചിത്രമായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി 500 ലേറെ സിനിമകളിലാണ് ഉർവശി വേഷമിട്ടത്. അടുത്തിടെ റിലീസിനെത്തിയ'പുത്തം പുതു കാലൈ', 'സൂരറൈ പോട്ര്,' 'മൂക്കുത്തി അമ്മന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ തുടരുകയാണ് ഉർവശിയെന്ന അഭിനേതാവിന്റെ കലായാത്ര. സിനിമയിൽ നിന്നും ഇടയ്ക്കിടെ ഇടവേളകൾ എടുത്തും തിരിച്ചുവരവിൽ മിന്നും പ്രകടനം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയും വിസ്മയമാകുകയാണ് ഉർവശി.

Read more: ഇവരാണ് മലയാളസിനിമയിലെ എന്റെ ലേഡി സൂപ്പർസ്റ്റാറുകൾ; ഭാഗ്യലക്ഷ്മി പറയുന്നു

ഇടയ്ക്കിടെ അഭിനയജീവിതത്തിൽ വന്നുപോവുന്ന ഇടവേളകളെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞതിങ്ങനെ. "സിനിമയിൽനിന്നു മാത്രമല്ലേ നമുക്ക് അങ്ങനെയൊരു ലീവ് ഒക്കെ എടുത്ത് മാറിനിൽക്കാൻ പറ്റൂ. ഒരു സിനിമ ചെയ്യണോ വേണമോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ട്. മറ്റേതെങ്കിലും ജോലിയാണെങ്കിൽ നമുക്കത് പറ്റുമോ? സിനിമയിൽ നിന്നും ഞാനെടുത്ത ഓരോ ബ്രേക്കും എന്റെ സൗകര്യാർത്ഥവും ബോധപൂർവ്വവും എടുക്കുന്നതാണ്. അത് അഭിനയത്തോട് മടുപ്പു തോന്നിയതു കൊണ്ടല്ല, മറ്റുള്ളവരെ മടുപ്പിക്കാതിരിക്കാൻ വേണ്ടിയെങ്കിലും മാറി നിൽക്കണം എന്നു തോന്നിയിട്ടാണ്. അങ്ങനെ വിചാരിക്കുമ്പോഴും ഞാൻ മറ്റെതെങ്കിലും ഒരു ഭാഷയിൽ ചെയ്തു കൊണ്ടിരിക്കുകയാവും. ഇടയ്ക്ക് തെലുങ്കിൽനിന്ന് മാറി നിന്നു, ആ സമയം കന്നട സിനിമകളിൽ അഭിനയിച്ചു. അവിടെ ബ്രേക്ക് വേണം എന്നു തോന്നിയപ്പോൾ മലയാളത്തിൽ ആക്റ്റീവായി."

Read more: അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം: മായമില്ല, മന്ത്രമില്ല… അഭിനയവഴികള്‍ പറഞ്ഞ് ഉര്‍വശി

Malayalam Actress Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: