scorecardresearch

ജാട കണ്ടപ്പോൾ ആദ്യം മിണ്ടാനേ തോന്നിയില്ല; മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത പ്രമോദ്

"അവനെ കാണാൻ അന്ന് കൊറേ ഹോട്ട് ചോക്ലേറ്റും ഓർഡർ ചെയ്തു"; ദിലീപിന്റെ മകൾ മീനാക്ഷിയുമായുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ച് നമിത പ്രമോദ്

"അവനെ കാണാൻ അന്ന് കൊറേ ഹോട്ട് ചോക്ലേറ്റും ഓർഡർ ചെയ്തു"; ദിലീപിന്റെ മകൾ മീനാക്ഷിയുമായുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ച് നമിത പ്രമോദ്

author-image
Entertainment Desk
New Update
Meenakshi Dileep Namitha Pramod

(ചിത്രം: നമിത പ്രമോദ്/ഇൻസ്റ്റഗ്രാം)

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ മനസിൽ സ്ഥാനമുറപ്പിച്ച നായികയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയം തുടങ്ങിയ നമിത മലയാളത്തിലെ ഒട്ടുമിക്ക നായകന്മാർക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തെക്കും ചുവടുവച്ച താരം റെസ്റ്റോറന്റ് മേഖലയിലും ഓൺലൈൻ വസ്ത്രവ്യാപാരത്തിലും തിളങ്ങുകയാണ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ മലയാളം സിനിമാ മേഖലയിൽ അരങ്ങേറ്റം കുറച്ച താരം നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. പിന്നീട് ദിലീപിനൊപ്പം നായികയായി അഭിനയിച്ച സൗണ്ട് തോമ എന്ന ചിത്രവും തീയറ്ററുകളിൽ വൻ വിജയമായി.

Advertisment

സൗണ്ട് തോമ ചിത്രീകരിണവേളയിൽ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് നമിത പ്രമോദ് അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് മീനാക്ഷിയെ ആദ്യം കാണ്ടതെന്നാണ് നമിത പറയുന്നത്. "എനിക്കാസമയം എക്സാം ആയിരുന്നു, എക്സാമിനു പടിക്കുന്ന സമയത്താണ് എന്റെ മുന്നിൽ കൂടി മീനാക്ഷി കടന്നു പോകുന്നത്. അധികം സംസാരിക്കാത്ത മീനാക്ഷിയെ കണ്ട ഞാൻ ആദ്യം കരുതിയത് വലിയ ജാടക്കാരയായിരിക്കും എന്നാണ്, അതുകൊണ്ട് ഞാനും ജാടയിൽ ഒന്ന് ചിരിച്ചതേ ഉള്ളു," നമിത പറഞ്ഞു.

എന്നാൽ പിന്നീട് വിദേശത്തേക്കുള്ള ഫ്ലൈറ്റ് യാത്രയിൽ ഹോട്ട് ചോക്ലേറ്റ് കുടിക്കുന്നതിനിടയിലാണ് ഇരുവരു പരിചയപ്പെടുന്നതെന്നും നമിത പറയുന്നു. ഫ്ലൈറ്റ് യാത്രയിൽ ഇരുവർക്കും ഹോട്ട് ചേക്ലേറ്റ് കുടിക്കാൻ ആഗ്രഹം തോന്നുകയും ഫ്ലൈറ്റ് അറ്റന്ററോട് ചോക്ലേറ്റ് ഓർഡർ ചെയ്യുകയുമായിരുന്നു. എന്നാൽ സുന്ദരനായ ഫ്ലൈറ്റ് ജീവനക്കാരനെ വീണ്ടും കാണാൻ നിരവധി തവണ ഇരുവരും ഓർഡർ ആവർത്തിച്ചെന്നും അങ്ങനെയാണ് മീനാക്ഷിയുമായി പരിചയത്തിലാകുന്നതെന്നും, നമിത പ്രമോദ് പറഞ്ഞു.

ഇരുവരും ഇപ്പോൾ വളരെ അടുപ്പത്തിലാണെന്നും, സുഹൃത്തിനേപ്പോലെയും സഹോദരിയെപ്പോലെയും ഉള്ള ബന്ധമാണ് ഇരുവർക്കും ഇടിയിൽ എന്നും നമിത കൂട്ടിച്ചേർത്തു. സൗബിൻ നായകനാകുന്ന മച്ചാന്റെ മാലാഖ എന്ന ചിത്രമാണ് നമിതയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന​ അടുത്ത ചിത്രം. കൂടാതെ
എതിരെ, ഇരവ് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisment

"ഹോ !! എന്തൊരു അഹങ്കാരിയാണ് ഇവൾ !!" 🤣🤣 | Meenakshi Dilieep -നെ ആദ്യമായി കണ്ട അനുഭവം #meenakshidileep #namithapramod

Posted by Behindwoods ICE on Friday, December 29, 2023

Read More Entertainment Stories Here

Dileep Namitha Pramod

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: