scorecardresearch

ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങൾ; വ്യാജ വാർത്തയ്ക്കെതിരെ നാദിർഷ

മഞ്ജു വാര്യരുടെയും നാദിർഷയുടെയും ചിത്രങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തയ്ക്കെതിരെയാണ് നടന്റെ പ്രതികരണം

മഞ്ജു വാര്യരുടെയും നാദിർഷയുടെയും ചിത്രങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തയ്ക്കെതിരെയാണ് നടന്റെ പ്രതികരണം

author-image
Entertainment Desk
New Update
Nadhirshah, Manju Warrier

ചിത്രം: ഫേസ്ബുക്ക്

വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. ചലച്ചിത്ര താരം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തകൾക്കെതിരെയാണ് നാദിർഷയുടെ പ്രതികരണം.

Advertisment

'ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ' എന്ന് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ നാദിർഷ കുറിച്ചു. 'ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എൻ്റെ നമസ്ക്കാരം,' എന്നും വ്യാജ വാർത്തയുടെ ചിത്രം പങ്കുവച്ച് നാദിർഷ കുറിച്ചു.

'മഞ്ജു വാര്യർ ഒരുപാട് മാറി പോയി, പഴയ കാര്യങ്ങൾ എല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു, നാദിർഷ,' എന്നായിരുന്നു ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുണ്ടായിരുന്നത്. മഞ്ജു വാര്യരെ കുറിച്ച് നാദിർഷ പറയുന്ന രീതിയിൽ ഇരുവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.

അതേസമയം, നിരവധി ആളുകളാണ് നാദിർഷയെ അനുകൂലിച്ച് പോസ്റ്റിൽ കമന്റ് ചെയ്യുന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന പാപ്പരാസി പേജുകൾക്കെതിരെ കർശന നടപടി വേണമെന്നും നെറ്റിസണ്മാർ കമന്റിൽ ആവശ്യപ്പെട്ടു.

Advertisment

Read More

Manju Warrier Nadhirshah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: