/indian-express-malayalam/media/media_files/2025/02/21/BeYfEr68PwAaIZAF0cD3.jpg)
Dominic and the Ladies' Purse OTT Release Date & Platform
Dominic and the Ladies' Purse OTT Release Date & Platform: മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്' ജനുവരി 23നാണ് തിയേറ്ററുകളിലെത്തിയത്. പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം കൂടിയാണിത്. 18 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
ചാൾസ് ഈനാശു ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. തന്റേതായ ചില കാരണങ്ങളാൽ പൊലീസ് ജോലി ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ഡൊമിനിക് ഡിറ്റക്ടീവ് ഏജൻസി ആരംഭിക്കുന്നത്. അല്ലറ ചില്ലറ കേസ് അന്വേഷണവുമൊക്കെയായി കഴിഞ്ഞുകൂടുകയാണ് അയാൾ. ഒരു അസിസ്റ്റന്റിനെ ആവശ്യമുണ്ടെന്ന ഡൊമിനികിന്റെ പരസ്യം കണ്ട് ജോലി അന്വേഷിച്ചെത്തുകയാണ് വിഘ്നേഷ് എന്ന വിക്കി (ഗോകുൽ സുരേഷ്). വിക്കിയെ കണ്ടമാത്രയിൽ തന്നെ ഡൊമിനിക് അയാളെ ജോലിയ്ക്ക് എടുക്കുന്നു.
കളഞ്ഞുകിട്ടിയൊരു ലേഡീസ് പേഴ്സിന്റെ ഉടമയെ അന്വേഷിച്ചു കണ്ടുപിടിക്കുക എന്ന ഉത്തരവാദിത്വം ഡൊമിനിക് ഏറ്റെടുക്കുന്നു. പേഴ്സുമായി ഉടമയെ അന്വേഷിച്ചിറങ്ങിയ ഡൊമിനിക് ദുരൂഹമായ മറ്റൊരു കേസിലാണ് എത്തിച്ചേരുന്നത്.
മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍. കലാസംവിധാനം അരുണ്‍ ജോസ് ആണ്. ഛായാഗ്രഹണം വിഷ്‍ണു ആര്‍ ദേവ്. സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, സ്റ്റണ്ട്‍സ് സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്‍ലം, ഫൈനല്‍ മിക്സ് തപസ് നായക് ആണ്.
ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാർച്ച് അവസാനത്തോടെ ഡൊമിനിക് ഒടിടിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
Read More
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
- ‘യന്തിരന്’ പകര്‍പ്പവകാശം: ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
- Officer On Duty Review: ക്രൈം ത്രില്ലറുകളുടെ പതിവു പാറ്റേൺ പിൻതുടരുന്ന ആവറേജ് ചിത്രം; ഓഫീസർ ഓൺ ഡ്യൂട്ടി റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.