scorecardresearch

നടികർ തിലകം എന്ന പേരുമാറ്റണം; ടോവിനോ ചിത്രത്തിനെതിരെ ശിവാജി ആരാധകർ രംഗത്ത്

ടൊവിനോ തോമസിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിനെതിരെ ശിവാജി ആരാധകർ. ശിവാജി ഗണേശനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന നടികർ തിലകം എന്ന പേരു ഉപയോഗിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്

ടൊവിനോ തോമസിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിനെതിരെ ശിവാജി ആരാധകർ. ശിവാജി ഗണേശനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന നടികർ തിലകം എന്ന പേരു ഉപയോഗിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
Nadikar Thilakam | Tovino Thomas | Sivaji Ganeshan

നടികർ തിലകമെന്ന പേരിൽ ഒരു സിനിമ നിർമ്മിക്കുകയാണെങ്കിൽ, അത് ശിവാജി ഗണേശന്റെ ജീവചരിത്ര സിനിമയായിരിക്കണം എന്നാണ് ആരാധകസംഘടനയുടെ ആവശ്യം

ടൊവിനോ തോമസ്,  സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നടികർ തിലകം എന്ന ചിത്രത്തിനെതിരെ ശിവാജി ഗണേശൻ ആരാധകർ രംഗത്ത്.  തമിഴകം ശിവാജിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് നടികർ തിലകം എന്നത്. ശിവാജിയെ കുറിച്ച് പരാമർശിക്കാത്ത ചിത്രത്തിന് ശിവാജി ഗണേശന്റെ പേര് ഉപയോഗിച്ചതാണ് ആരാധകരിൽ എതിർപ്പുളവാക്കിയിരിക്കുന്നത്. പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട്  അമ്മ സംഘടനയ്ക്കും  മറ്റു ചലച്ചിത്ര സംഘടനകൾക്കും കത്തു നൽകിയിരിക്കുകയാണ് നടികർ തിലകം ശിവാജി സമൂഹനാലാ പേരവ എന്ന ആരാധകസംഘടന. 

Advertisment

ശിവാജി ഗണേശനെ ലോകം അറിയുന്നത് നടികർതിലകം എന്ന പേരിലാണ്.   ബൊമ്മെ മാഗസിനിൽ ഒരു ആരാധകൻ ശിവാജി ഗണേശനെ ഇങ്ങനെ വിശേഷിപ്പിച്ചതു മുതലാണ് താരം ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അതിനാൽ  തന്നെ ഈ അഭ്യർത്ഥന അത്യാവശ്യമാണെന്ന് നടികർതിലകം ശിവാജി സമൂഹനാലയുടെ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ പറഞ്ഞു 

“നടികർ തിലകമെന്ന പേരിൽ ഒരു സിനിമ നിർമ്മിക്കുകയാണെങ്കിൽ, അത് ശിവാജി ഗണേശന്റെ ജീവചരിത്ര സിനിമയായിരിക്കണം. അതുകൊണ്ടാണ് ആ പേരിനെ ഞങ്ങൾ എതിർത്തത്," ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Advertisment



കേരളത്തിലെ ഒന്നിലധികം സംഘടനകൾക്ക് താൻ കത്തെഴുതിയിട്ടുണ്ടെന്നും എന്നാൽ അത് ചെന്നൈയിലും രജിസ്റ്റർ ചെയ്യുന്നതിനായി സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് നിർദ്ദേശിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു. “ഞാൻ കത്ത് നേരിട്ട് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് നൽകി. ഇവിടെ ചെന്നൈയിൽ രജിസ്ട്രേഷൻ ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ചെന്നൈയിലും രജിസ്‌റ്റർ ചെയ്യണമെന്നാണ് അവർ പറഞ്ഞത് . SIFCC ചെയർമാൻ രവി കൊട്ടാരക്കര ആ സമയത്ത് മുംബൈയിലായിരുന്നു, തിരികെ വരുമ്പോൾ നോക്കാമെന്ന് പറഞ്ഞു."

"കേരളത്തിലെ എല്ലാ ചലച്ചിത്ര നിർമ്മാണ സംഘടനകൾക്കും ഞാൻ ഇത് അയച്ചു, ശക്തമായി എതിർക്കുന്നു എന്ന് തന്നെയാണ് പരാതിയിൽ പരാമർശിച്ചിരുന്നത് . നടികർ തിലകത്തിമെന്ന പേരിൽ ഒരു സിനിമ നിർമ്മിക്കുകയാണെങ്കിൽ, അത് ശിവാജി ഗണേശന്റെ ജീവചരിത്ര സിനിമയായിരിക്കണം."

സിനിമാ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ഒരേ സമയം പ്രതിസന്ധി നേരിടുന്ന ഡേവിഡ് പടിക്കൽ എന്ന  സൂപ്പർ സ്റ്റാറായിട്ടാണ് ചിത്രത്തിൽ ടൊവിനോ തോമസ് വേഷമിടുന്നത് . 40 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷെഡ്യൂൾ 120 ദിവസമാണ്. 

Check out More Entertainment Stories Here 

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: