scorecardresearch

പിറന്നാള്‍ കേക്ക് കഴിക്കാതെ ഐശ്വര്യ, മുത്താണ് അമ്മ എന്ന് ആരാധ്യ

അമ്മ വൃന്ദ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് ഐശ്വര്യ റായ് ബച്ചന്‍. കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റിയുടെ ചടങ്ങിലാണ് പിറന്നാള്‍ അന്‍പതാം പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ പങ്കെടുത്തത്.

അമ്മ വൃന്ദ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് ഐശ്വര്യ റായ് ബച്ചന്‍. കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റിയുടെ ചടങ്ങിലാണ് പിറന്നാള്‍ അന്‍പതാം പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ പങ്കെടുത്തത്.

author-image
Entertainment Desk
New Update
aishwarya rai, aishwarya rai news, aishwarya rai birthday, aaradhya bachchan, aishwarya rai bachchan, aishwarya rai age

Aishwarya Rai cuts birthday cake with daughter Aaradhya Bachchan

Bollywood Entertainment News, Aishwarya Rai Bachchan: തന്‍റെ 50-ാം ജന്മദിനം ആഘോഷിച്ച് ഐശ്വര്യ റായ് ബച്ചൻ. തന്‍റെ ബിഗ്‌ ഡേയോട് അനുബന്ധിച്ച്, കാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ അമ്മ വൃന്ദ റായിക്കും മകൾ ആരാധ്യ ബച്ചനുമൊപ്പം ഐശ്വര്യ പങ്കെടുത്തു. 

Advertisment

ഫോട്ടോഗ്രാഫർമാർ ഒരേ സ്വരത്തിൽ ഹാപ്പി ബര്‍ത്ത്ഡേ ആലപിച്ചപ്പോൾ കുടുംബത്തിലെ മൂന്ന് തലമുറയിലെ സ്ത്രീകൾ ഒരുമിച്ച് കേക്ക് മുറിച്ചു. ഐശ്വര്യ അമ്മയ്ക്കും മകൾക്കും പിറന്നാൾ കേക്ക് നൽകിയെങ്കിലും കർവാ ചൗത്ത് വ്രതം അനുഷ്ഠിക്കുന്നതിനാല്‍ കേക്ക് കഴിച്ചില്ല.  

തന്‍റെ അമ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ആരാധ്യ സംസാരിച്ചു, 
'അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന്  ഞാൻ കരുതുന്നു. ലോകത്തെ സഹായിക്കുന്നു, നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുന്നു. നിങ്ങൾ ചെയ്യുന്നത് ശരിക്കും ഗംഭീരമായ ഒന്നാണ് എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.'

11 വയസ്സുകാരി ആരാധ്യയുടെ വാക്കുകള്‍ കേട്ട ഐശ്വര്യയുടെ മുഖത്ത് ഒരേ സമയം അങ്കലാപ്പും അഭിമാനവും നിഴലിച്ചു.

Watch videos from Aishwarya Rai’s birthday celebration here

Advertisment

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്‍റെ സിനിമകളെക്കുറിച്ച് വളരെ സെലക്ടീവാണ് ഐശ്വര്യ റായ് ബച്ചൻ. മണിരത്‌നത്തിന്‍റെ  'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. രണ്ട് ഭാഗങ്ങളായി ഒരുക്കപ്പെട്ട സിനിമ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റി. മണിരത്‌നത്തിന്‍റെ മറ്റൊരു ചിത്രത്തിന് വേണ്ടി ഐശ്വര്യ വിക്രമിനൊപ്പം വീണ്ടും ഒന്നിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Read More Stories on Aishwarya Rai Bachchan:

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: