/indian-express-malayalam/media/media_files/2025/01/01/nbyFQrWm1rZ0nJ6jRqLl.jpg)
Music director Vishnu Vijay singer Poornima Wedding
സംഗീതസംവിധായകന്‍ വിഷ്ണു വിജയും ഗായിക പൂര്‍ണിമ കണ്ണനും വിവാഹിതരായി. ഡിസംബർ 31ന് ചെന്നൈയിൽ വച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ദൂരദര്‍ശൻ വാർത്താ അവതാരകയായിരുന്ന ഹേമലതയുടേയും ജി.ആര്‍. കണ്ണന്റേയും മകളാണ് പൂര്‍ണിമ. മുൻപ് റേഡിയോ ജോക്കിയായും പൂർണിമ പ്രവർത്തിച്ചിരുന്നു.
2016ൽ ഗപ്പി എന്ന ചിത്രത്തിന് സംഗീതം നൽകികൊണ്ടാണ് വിഷ്ണു സ്വതന്ത്രസംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അമ്പിളി, നായാട്ട്, തല്ലുമാല, സുലൈഖ മന്‍സില്‍, പ്രേമലു, ഫാമിലി തുടങ്ങിയ ചിത്രങ്ങൾ വിഷ്ണുവിന് ഏറെ ജനപ്രീതി നേടി കൊടുത്തു.
മലയാളം ഇൻഡസ്‌ട്രിയിൽ എത്തുന്നതിന് മുമ്പ്, തമിഴിലും തെലുങ്കിലും ദേവി ശ്രീ പ്രസാദ്, തമിഴിൽ ജിവി പ്രകാശ് കുമാർ , വിജയ് ആൻ്റണി , സന്തോഷ് നാരായണൻ,അമിത് ത്രിവേദി എന്നിവരോടൊപ്പം വിഷ്ണു പ്രവർത്തിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.