scorecardresearch

ദുൽഖർ സൽമാൻ എന്റെ സുഹൃത്ത്; ആ ചോദ്യം കഠിനമായിപോയി: മൃണാൾ താക്കൂർ

നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇഷ്ട നായകൻ അയാളാണെന്ന് സീതാ രാമം നായിക മൃണാൾ താക്കൂർ

നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇഷ്ട നായകൻ അയാളാണെന്ന് സീതാ രാമം നായിക മൃണാൾ താക്കൂർ

author-image
Entertainment Desk
New Update
Mrunal Thakur | Dulquer Salmaan

ചിത്രം: ഇൻസ്റ്റാഗ്രാം/ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ നായകനായ 'സീത രാമം' എന്ന ഒറ്റ ചിത്രിത്തിലൂടെതന്നെ തെന്നെന്ത്യൻ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നായികയാണ് മൃണാൾ താക്കൂർ. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം, നാനി നായകനായ 'ഹായ് നന്ന'യിലും മൃണാൾ നായികയായി. ഇപ്പോഴിതാ വിജയ് ദേവരകൊണ്ട ചിത്രം 'ഫാമിലി സ്റ്റാറിലും' നായികയായി തെലുങ്കിൽ ചുവടുറപ്പിക്കുകയാണ് താരം.

Advertisment

നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും ഇഷ്ടപ്പെട്ട താരം ദുൽഖർ സൽമാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൃണാൾ താക്കൂർ. ഫാമിലി സ്റ്റാറിനായി അടുത്തിടെ നടത്തിയ ഒരു പ്രൊമോഷണൽ ഇവൻ്റിലായിരുന്നു താരത്തിന്റെ പ്രസ്ഥാവന.

സഹതാരങ്ങളിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടയാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു കഠിനമായ ചോദ്യമാണെന്ന് പറഞ്ഞ ശേഷമായിരുന്നു മൃണാളിന്റെ മറുപടി. "സീതാ രാമം എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ ചിത്രമായിരുന്നു. ഷൂട്ടിങ്ങിനിടയിൽ എന്നെ പ്രോത്സാഹിപ്പിച്ചത് ദുൽഖറാണ്. അദ്ദേഹം പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്, അതുകൊണ്ടാണ് അദ്ദേഹം എനിക്ക് പ്രചോദനമയി. ദുൽഖർ എൻ്റെ വഴികാട്ടിയും സുഹൃത്തും പ്രിയപ്പെട്ട നടനുമാണ്," മൃണാൾ താക്കൂർ പറഞ്ഞു.

Advertisment

ദുൽഖർ സൽമാനെ പ്രശംസിച്ച് മൃണാൽ താക്കൂർ രംഗത്ത് വരുന്നത് ഇതാദ്യമായല്ല. 2023-ൽ, ജന്മദിനത്തിൽ, ദുൽഖറിനെ അഭിനന്ദിക്കാനും നന്ദി പറയാനും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടിരുന്നു. "ഈ സൂപ്പർ ഗ്രൗണ്ടഡ്, സൂപ്പർ ഹംബിൾ, സൂപ്പർ ടാലൻ്റ്, സൂപ്പർസ്റ്റാറിനെ എന്നെ പരിചയപ്പെടുത്തിയതിന് സീതാരാമത്തിൻ്റെ നിർമ്മാതാക്കളോട് എനിക്ക് നന്ദി പറയാതിരിക്കാനാവില്ല.." എന്നായിരുന്നു മൃണാളിന്റെ വാക്കുകൾ.

വിജയ് ദേവരകൊണ്ടയും, മൃണാൾ താക്കൂറും നായിക-നായകന്മാരായി എത്തുന്ന 'ഫാമിലി സ്റ്റാർ' ഏപ്രിൽ 5നാണ് റിലീസ് ചെയ്യുന്നത്.   

Read More Entertainment News Here

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: