/indian-express-malayalam/media/media_files/DrPsWEa1dtcJe1nDqiD1.jpg)
Throwback Thursday
നടനവിസ്മയം എന്ന വാക്കിനൊപ്പം മലയാളികൾ ചേർത്തുവയ്ക്കുന്ന പേരാണ് മോഹൻലാൽ എന്നത്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവുകത്വം പകരുകയാണ് മോഹൻലാൽ. മോഹൻലാലിന്റെ കുട്ടിക്കാലത്തു നിന്നുള്ള അപൂർവ്വമായൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛനമ്മമാർക്കൊപ്പം നിൽക്കുന്ന ലാലേട്ടന്റെ അധികമാരും കണ്ടിട്ടില്ലാത്ത ചിത്രം കണ്ട ആവേശത്തിലാണ് ആരാധകർ. ബെൽബോട്ടം പാന്റും ഷർട്ടുമാണ് താരത്തിന്റെ വേഷം.
മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ നടനാണ് മോഹൻലാൽ ഉന്ന്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ അടയാളപ്പെടുത്തി.
1960 മേയ് 21ന് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായിട്ടായിരുന്നു മോഹൻലാലിന്റെ ജനനം. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു.
അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് പിന്നീട് മോഹൻലാലിന്റെ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറി. തിരുവനന്തപുരത്ത് മുടവൻമുഗളിലെ വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം ചെലവഴിച്ചത്. മോഹൻലാലിന്റെ ഏകസഹോദരൻ പ്യാരേലാലും അച്ഛൻ വിശ്വനാഥൻ നായരും ഇന്ന് ജീവിച്ചിരിപ്പില്ല. 'കിളിക്കൊഞ്ചൽ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ 2000 ലാണ് മരിക്കുന്നത്. അച്ഛൻ വിശ്വനാഥൻ നായർ 2007ലും മരിച്ചു. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷനും താരം അടുത്തിടെ ആരംഭിച്ചിരുന്നു.
സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നിലവിൽ മോഹൻലാൽ അഭിനയിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളായ മോഹൻലാൽ- ശോഭന കോമ്പോ വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്റെ 360മത്തെ ചിത്രവും, ശോഭനയും മോഹൻലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രവുമാണിത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഈ വർഷം സെപ്റ്റംബറിൽ തിയേറ്ററിലെത്തുമെന്നും താരം അറിയിച്ചിരുന്നു. നടനായും നിർമ്മാതാവായും മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഒരു സംവിധായകന്റെ റോളിൽ മോഹൻലാൽ എങ്ങനെ തിളങ്ങുമെന്നറിയാൻ ആകാംക്ഷയിലാണ് മലയാളികൾ.
Read More Entertainment Stories Here
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.