scorecardresearch

മോഹൻലാൽ മാപ്പു പറയും, റിലീസിനു മുന്നേ അദ്ദേഹം എമ്പുരാൻ കണ്ടിട്ടില്ല: മേജർ രവി

വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹത്തിനു മാനസിക വിഷമം ഉണ്ടെന്നും മേജര്‍ രവി പറഞ്ഞു

വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹത്തിനു മാനസിക വിഷമം ഉണ്ടെന്നും മേജര്‍ രവി പറഞ്ഞു

author-image
Entertainment Desk
New Update
Empuraan, Major Ravi

ചിത്രം: ഇൻസ്റ്റഗ്രാം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും സംവിധായകനുമായ മേജർ രവി. എമ്പുരാൻ, റിലീസിനു മുൻപ് മോഹന്‍ലാല്‍ പൂര്‍ണമായി കണ്ടിരുന്നില്ലെന്നും അദ്ദേഹം മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മേജർ രവിയുടെ പ്രതികരണം. 

Advertisment

വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും മേജര്‍ രവി പറഞ്ഞു. 'മോഹൻലാലുമായി അഞ്ചു സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു തവണ കഥ കേട്ടുകഴിഞ്ഞാൽ അദ്ദേഹം ഒരിക്കലും അതിൽ ഇടപെടില്ല. കീർത്തിചക്ര പോലും റിലീസിന് മുന്നേ അദ്ദേഹം കണ്ടിട്ടില്ല. ഈ സിനിമയിലും അത് തന്നെയാകും സംഭവിച്ചത്.  എന്നെ വിശ്വസിക്കൂ അദ്ദേഹം പടം കണ്ടിട്ടില്ല. 



ഞാൻ അറിയുന്ന മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പു പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹൻലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. വിവാദ ഭാഗങ്ങൾ കട്ടു ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം നൽകിയിട്ടുണ്ട്. ഇനിമുതൽ ലാലേട്ടൻ സിനിമകൾ റിലീസിന് മുൻപ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട്,' മേജർ രവി പറഞ്ഞു.

എമ്പുരാനിൽ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബിജെപി നേതാക്കൾ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ എമ്പുരാനില്‍ നിന്ന് പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനും നായകൻ മോഹൻലാലിലും എതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു. 

Advertisment

Read More

Empuraan Mohanlal Major Ravi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: