/indian-express-malayalam/media/media_files/ARQMM7N5kWheeslMknfo.jpg)
പ്രശസ്തമായ തിരുവണ്ണാമല ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. എഴുത്തുകാരനായ ആർ രാമാനന്ദിനു ഒപ്പമാണ് മോഹൻലാൽ തിരുവണ്ണാമലയിലെത്തിയത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ രാമാനന്ദ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടുണ്ട്.
മലമുകളിൽ നിന്നുള്ള ചിത്രങ്ങളിൽ അരുണാചലേശ്വര ക്ഷേത്രത്തിന്റെ ഗോപുരങ്ങളും പശ്ചാത്തലത്തിൽ കാണാം.
മുൻപും, രാമാനന്ദിനൊപ്പം നിരവധി ക്ഷേത്രങ്ങളിൽ മോഹൻലാൽ സന്ദർശനം നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമത്തിൽ ഇരുവരും സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസം തിരുപ്പതിയിലെ തിരുമാല ക്ഷേത്രത്തിലും മോഹൻലാൽ സന്ദർശിച്ചിരുന്നു. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മോഹൻലാലിന്റെ തിരുപ്പതി ദർശനം.
കണ്ണപ്പ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ.
എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. വൃഷഭ, റാം, റംമ്പാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. ബിഗ് ബോസ് മലയാളം സീസൺ ആറിന്റ അവതാരകനും മോഹൻലാലാണ്.
അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് റിലീസിന് ഒരുങ്ങുകയാണ്.
Read More
- 'ദുൽഖർ അല്ലേ ആ പോയത്'; ഡിക്യുവിന്റെ അപ്രതീക്ഷിത എൻട്രിയിൽ അമ്പരന്ന് ആരാധകർ
- ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാകും: സൗഭാഗ്യ വെങ്കിടേഷ്
- ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടി ആരെന്നറിയാമോ?
- കൗമാരക്കാലം മുതൽ കണ്ട സ്വപ്നം മുന്നിൽ; സന്തോഷമടക്കാനാവാതെ സുചിത്ര മോഹൻലാൽ, വീഡിയോയുമായി മായ
- കുഞ്ഞാറ്റയെ ചേർത്തുപിടിച്ച് മീനാക്ഷി; ഇവർ തമ്മിൽ കൂട്ടായിരുന്നോ എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.