/indian-express-malayalam/media/media_files/T4Avv955lORyFvRHfbC4.jpg)
പതിറ്റാണ്ടുകളോളമായി മലയാളസിനിമയുടെ അഭിമാനതാരമായ തുടരുന്ന മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് 'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമ'. 2019ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് റിലീസിനൊരുങ്ങുകയാണ് ബറോസ്. 2024ലെ ആദ്യ പുലരിയിൽ ബറോസിന്റെ പുതിയ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ആരാധകർക്ക് സന്തോഷവാർത്ത സമ്മാനിക്കുകയാണ് മോഹൻലാൽ.
ഒരു കുതിരപ്പുറത്ത് വാളുമേന്തി മോഹൻലാൽ ഇരിക്കുന്നതാണ് പോസ്റ്ററിൽ കാണാനാവുക. എന്നാൽ ചിത്രത്തിലേക്കു സൂക്ഷിച്ചുനോക്കിയാൽ അതൊരു ലോഹം കൊണ്ടു നിർമ്മിച്ച കുതിരയാണെന്ന് കാണാനാവും.
Happy New Year#Barroz#Barroz3Dpic.twitter.com/nyhrIV2O7b
— Mohanlal (@Mohanlal) December 31, 2023
ഇന്ത്യയിലെത്തിയ വാസ്കോഡ ഗാമയുടെ കൈവശമുള്ള നിധി എന്ന മിഥ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ബറോസിന്റെ നോവൽ. ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ (1984) സ്രഷ്ടാവ് ലിജോ പുന്നൂസ് എഴുതിയതാണ് ഈ നോവൽ. അതിന്റെ ചലച്ചിത്രഭാഷ്യം വരുമ്പോൾ അതൊരു വിഷ്വൽ ട്രീറ്റായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
മോഹൻലാലിനെ കൂടാതെ, ഇഗ്നാസിയോ മറ്റിയോസ്, സീസ്റ്റ് ലോറന്റേ റാറ്റൺ, ഗുരു സോമസുന്ദരം, കോമൾ ശർമ്മ, പ്രണവ് മോഹൻലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ലിഡിയൻ നാദർശ്വരം ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നു, ദക്ഷിണാഫ്രിക്കൻ സംഗീതസംവിധായകൻ മാർക്ക് കിലിയൻ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നു. ബറോസ് 2024 മാർച്ച് 28 ന് റിലീസ് ചെയ്യും.
Read More Entertainment Stories Here
- എയർപോർട്ടിനകത്തു നിന്ന് ഇങ്ങനെയും പുറത്തുകടക്കാം; ഇത് ശിൽപ്പ ഷെട്ടി സ്റ്റൈൽ
- 60 നേപ്പോളിയന്മാരെ സ്വര്‍ണനൂലില്‍ നെയ്തെടുത്ത് ഭാര്യ ജയസുധ
- വരന് 20, വധുവിന് 32; തന്റെ വിവാഹം അമ്മയെ വിഷമിപ്പിച്ചു എന്ന് സെയ്ഫ്
- സെറ്റിൽ ലൈറ്റ് ബോയ്സിനു വരെ നായകന്റെ അതേ ഫുഡ് എന്ന പോളിസി നടപ്പാക്കിയ നായകൻ
- കപൂര്‍ കണ്ണുകളുള്ള കുട്ടി, ഇവള് ബോളിവുഡ് വാഴുമെന്ന് ആരാധകര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.