/indian-express-malayalam/media/media_files/uploads/2018/10/Mohanlal-Odiyan-Trailer-Release-Fans-Troll-Amitabh-Bachchan-for-delay.jpg)
Mohanlal Odiyan Trailer Release Fans Troll Amitabh Bachchan for delay
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ നോക്കിയിരുപ്പായിരുന്നു ഇന്നലെ മോഹന്‍ലാല്‍ ആരാധകര്‍ മുഴുവന്‍. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അമിതാഭ് ബച്ചന്‍ റിലീസ് ചെയ്യും എന്ന വാര്‍ത്ത പരന്നതോടെയാണ് ലാല്‍ ഫാന്‍സ് ബച്ചന്റെ ഫെയ്സ്ബുക്കിനും ട്വിറ്ററിനും കാവലിരുന്നു തുടങ്ങിയത്. എന്നാല്‍ ഇരുട്ടി വെളുത്തിട്ടും 'ഒടിയന്‍' വന്നില്ല. അതോടെ അക്ഷമരായ ആരാധകര്‍ അമിതാഭ് ബച്ചന്റെ പ്രൊഫൈലില്‍ കയറി നിലവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്.
നാളെ റിലീസ് ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിനൊപ്പം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന 'ഒടിയന്‍' ട്രെയിലര്‍, അതിനു മുന്‍പ് തന്നെ ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്യും എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. ഇതിനിടയില്‍ ട്രെയിലര്‍ ലീക്ക് ആയി എന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളുണ്ട്.
Read in English: Mohanlal’s Odiyan trailer leaks ahead of official release
Just a leaked trailer that too low quality but the peoples are going crazy for the trailer. After yesterday evening #KayamkulamKochunni was not in the picture. Odiyan is ruling the social media. But i'm still waiting for the official trailer.#Odiyan@Mohanlal@VA_Shrikumar
— Deepu V A (@deepuva24) October 10, 2018
Trailer leak.... May be a first of its kind in Mollywood.... Perhaps the heavy expectations and waiting for the movie resulted in it..... #Odiyan#OdiyanTrailer#mohanlal
— Govind M (@govindm_gm) October 10, 2018
ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മഴയും പ്രളയവും അപ്രതീക്ഷിതമായെത്തിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ 'ഒടിയ'ന്റെ ട്രെയിലര്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
Read More: മോഹന്‍ലാലിന്‍റെ 'ഒടിയന്‍'-'ലൂസിഫര്‍' വിശേഷങ്ങള്‍
ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് 'ഒടിയന്‍' റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പിസി ടാക്കീസ് എന്ന തിയേറ്ററില്‍ 'ഒടിയന്‍' പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
Read More: മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ ചോര്‍ന്നു
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'പുലിമുരുകന്‍' എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമ 'ഒടിയ'നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Read More: ഒടിയന് വേണ്ടി അക്ഷമരായി ആരാധകര്‍
പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് 'ഒടിയന്റെ' പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന 'ഒടിയന്‍' ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടു കാലത്തെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന 'ഒടിയ'ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.