/indian-express-malayalam/media/media_files/uploads/2018/10/Odiyan-Mohanlal-Shooting.jpg)
Odiyan Mohanlal Shooting
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍' എന്ന ചിത്രത്തിന്റെ അവസാന മൂന്നു ദിവസത്തെ ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഇന്ന് നടക്കുന്ന എഎംഎംഎ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ 'ഒടിയന്‍' ലൊക്കേഷനില്‍ എത്തും എന്നാണ് അറിയാന്‍ കഴിയുന്നത്.
Odiyan rises again in the night.. last short schedule of three days starts pic.twitter.com/k1VR2UDHkZ
— shrikumar menon (@VA_Shrikumar) October 18, 2018
Read More: 'ഒടുക്കത്തെ കളി കാണിക്കാന്‍' ഒടിയനെത്തി; ഒടുവിൽ ട്രെയിലര്‍ മോഹന്‍ലാല്‍ തന്നെ റിലീസ് ചെയ്തു
ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് 'ഒടിയന്‍' റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പിസി ടാക്കീസ് എന്ന തിയേറ്ററില്‍ 'ഒടിയന്‍' പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
Read More: മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ ചോര്‍ന്നു
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'പുലിമുരുകന്‍' എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമ 'ഒടിയ'നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Read More: ഒടിയന് വേണ്ടി അക്ഷമരായി ആരാധകര്‍
പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് 'ഒടിയന്റെ' പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന 'ഒടിയന്‍' ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടു കാലത്തെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന 'ഒടിയ'ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.