കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘ഒടിയന്റെ’ ട്രെയിലര്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഒടിയന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ട്രെയിലറും എത്തിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രമെത്തുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.

Read More: മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ ചോര്‍ന്നു

വ്യാഴാഴ്ചയായിരുന്നു ട്രെയിലര്‍ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പ് ട്രെയിലര്‍ ലീക്കായ സാചര്യത്തിലാണ് ഇന്നു തന്നെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് സൂചന. വ്യാഴാഴ്ച കായംകുളം കൊച്ചുണ്ണിയുടെ റീലിസിനൊപ്പം ഒടിയന്റെ ട്രെയിലര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നത്. അതിനിടെ അക്ഷമരായ ആരാധകര്‍ അമിതാഭ് ബച്ചന്റെ പ്രൊഫൈലില്‍ പോയി ഒടിയന്റെ ട്രെയിലര്‍ പുറത്തുവിടാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

വി.എ.ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയന്‍’ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: ഇരുട്ടി വെളുത്തിട്ടും ‘ഒടിയന്‍’ വന്നില്ല: ‘ബച്ചേട്ടാ ട്രെയിലര്‍ എവിടെ?’ എന്ന് അക്ഷമരായി ലാല്‍ ഫാന്‍സ്‌

മോഹന്‍ലാല്‍ ‘ഒടിയനാ’യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ