scorecardresearch

ലാലേട്ടന്റെ അമ്മയ്ക്കായി പാട്ടുപാടി അവിർഭവ്; ചേർത്തുപിടിച്ച് മോഹൻലാലും പ്രണവും

ലാലേട്ടന്റെ അമ്മയുടെ ജന്മദിനാഘോഷത്തിൽ നിറഞ്ഞുനിന്നത് സോഷ്യൽ മീഡിയയിലെ ലിറ്റിൽ സൂപ്പർസ്റ്റാറും ഹിന്ദി റിയാലിറ്റി ഷോയായ സൂപ്പർസ്റ്റാർ സിങ്ങർ വിജയിയുമായ ആവിർഭവ് ആയിരുന്നു

ലാലേട്ടന്റെ അമ്മയുടെ ജന്മദിനാഘോഷത്തിൽ നിറഞ്ഞുനിന്നത് സോഷ്യൽ മീഡിയയിലെ ലിറ്റിൽ സൂപ്പർസ്റ്റാറും ഹിന്ദി റിയാലിറ്റി ഷോയായ സൂപ്പർസ്റ്റാർ സിങ്ങർ വിജയിയുമായ ആവിർഭവ് ആയിരുന്നു

author-image
Entertainment Desk
New Update
Avirbhav|  Mohanlal | Pranav

വെള്ളിയാഴ്ചയായിരുന്നു മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ ജന്മദിനം. അമ്മയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം.  ഭാര്യ സുചിത്ര, മകനും നടനുമായ പ്രണവ് മോഹൻലാൽ എന്നിവർക്കൊപ്പം മേജർ രവി അടക്കമുള്ള സുഹൃത്തുക്കളും ജന്മദിനാഘോഷങ്ങൾക്കായി എത്തിച്ചേർന്നിരുന്നു.  കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിലാണ് ശാന്തകുമാരിയമ്മ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനം മോഹൻലാൽ അമ്മ താമസിക്കുന്ന എളമക്കരയിലെ വീട്ടിലേക്ക് എത്താറുണ്ട്. 

Advertisment

പിറന്നാൾ ആഘോഷ വീഡിയോയുടെ ശ്രദ്ധ കവർന്നത് ഒരു കൊച്ചുമിടുക്കനാണ്.  മറ്റാരുമല്ല കക്ഷി, പ്രശസ്ത ഹിന്ദി റിയാലിറ്റി ഷോയായ സൂപ്പർസ്റ്റാർ സിങ്ങർ മൂന്നിന്റെ വിജയിയായ ആവിർഭവ് ആണ് ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളിലും വീഡിയോയിലുമെല്ലാം നിറഞ്ഞുനിൽക്കുന്നത്.

ലാലേട്ടന്റെ അമ്മയ്ക്ക് വേണ്ടി 'അല്ലിയാമ്പല്‍ കടവില്‍' എന്ന ഗാനമാണ് ആവിർഭവ് ആലപിച്ചത്. 

Advertisment

മോഹൻലാലിനും കുടുംബത്തിനുമൊപ്പമുള്ള ആവിർഭവിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ആരാണ് ആവിർഭവ്?

ഇടുക്കി രാമക്കൽമേട്ടിലെ കപ്പിത്താൻപറമ്പിൽ സജിമോൻ–സന്ധ്യ ദമ്പതികളുടെ മകനായ അവിർഭവ് തമിഴ്നാട്ടിലാണ് ജനിച്ചു വളർന്നത്. ആരെയും അദ്ഭുതപ്പെടുത്തുന്ന  ആവിർഭവിന്റെ ആലാപന മികവ് ബോളിവുഡോളം ശ്രദ്ധിക്കപ്പെട്ടു. സൂപ്പർസ്റ്റാർ സിങ്ങർ മത്സരവേദിയിൽ അവിർഭവ് ആലപിച്ച ഒരോ ഗാനവും യുട്യൂബിൽ ഹിറ്റാണ്. സഹമത്സരാർഥിയായ പിഹുവിനൊപ്പം അവിർഭവ് ആലപിച്ച ഗാനങ്ങൾക്കും പ്രത്യേക ഫാൻ ബേസുണ്ട്.

ചേച്ചി അനിർവിന്യയും റിയാലിറ്റി ഷോകളിൽ താരമായിരുന്നു. തമിഴിലും തെലുങ്കിലും നിരവധി സംഗീത റിയാലിറ്റി ഷോകളിൽ അനിർവിന്യ മത്സരിച്ചിട്ടുണ്ട്.  അനിർവിന്യ പങ്കെടുത്ത തെലുങ്ക് റിയാലിറ്റി ഷോ കാണാൻ ചെന്നതാണ് അവിർഭവിന്റെ കരിയറിൽ വഴിത്തിരിവായത്. പരിപാടിയുടെ ഭാഗമായി വേദിയിൽ പാടാനുള്ള അവസരം അവിർഭവിനു ലഭിച്ചു. ആ പാട്ട് ഹിറ്റായതോടെ അവിർഭവും വൈറലായി. പിന്നീടങ്ങോട്ട് വിവിധ റിയാലിറ്റി ഷോകളിൽ തിളങ്ങുന്ന ആവിർഭവിനെയാണ് മലയാളികൾ കണ്ടത്. 

Read More

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: