scorecardresearch

ബറോസ് എൻ്റെ നോവലിൽ നിന്ന് 'പൊക്കിയത്': ആരോപണവുമായി എഴുത്തുകാരൻ

മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ്' ഓണത്തിന് റിലീസിനൊരുങ്ങുകയാണ്, അതിനിടെയാണ് വക്കീൽ നോട്ടീസ് എത്തിയിരിക്കുന്നത്

മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ്' ഓണത്തിന് റിലീസിനൊരുങ്ങുകയാണ്, അതിനിടെയാണ് വക്കീൽ നോട്ടീസ് എത്തിയിരിക്കുന്നത്

author-image
Entertainment Desk
New Update
Mohanlal Barroz Accused of Plagiarism

മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ് - ദി ഗാർഡിയൻ ഓഫ് ഡി ഗാമ. പ്രൊജക്റ്റിൽ നിന്നും ജിജോ പുന്നൂസ് പിന്മാറിയതിനു ശേഷം, സംവിധായകൻ ടി കെ രാജീവ്കുമാറാണ് ബറോസിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 12ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ പകർപ്പവകാശ ലംഘനം ആരോപിച്ച് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ജർമ്മനിയിൽ താമസമാക്കിയ മലയാളി എഴുത്തുകാരൻ ജോർജ് തുണ്ടിപറമ്പിൽ. 

Advertisment

ബറോസിന് കാരണമായ ജിജോ പുന്നൂസിൻ്റെ നോവലും 2008ൽ പ്രസിദ്ധീകരിച്ച തന്റെ മായ എന്ന നോവലും തമ്മിൽ  "അസാധാരണമായ സാമ്യം" ഉണ്ടെന്നാണ് പരാതിക്കാരനായ ജോർജ്ജ് അവകാശപ്പെടുന്നത്.  

കാപ്പിരി മുത്തപ്പൻ എന്ന അർദ്ധദൈവത്തെക്കുറിച്ച്, ഫോർട്ട് കൊച്ചിയിൽ പ്രചാരത്തിലുള്ള മിഥ്യയാണ് മായ എന്ന നോവലിന്റെ പ്രമേയം.  കാപ്പിരി മുത്തപ്പൻ ഒരു ആഫ്രിക്കൻ അടിമയുടെ ആത്മാവാണെന്ന് വിശ്വസിക്കപ്പെടുകയും, തന്റെ പിൻഗാമി പോർച്ചുഗലിൽ നിന്ന് വരുന്നതുവരെ നിധികൾ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നതാണ് നോവലിന്റെ പ്രമേയം. 2008 ഏപ്രിലിൽ കൊച്ചിയിൽ വച്ചു നടന്ന നോവലിന്റെ പ്രകാശനചടങ്ങ് നിർവ്വഹിച്ചത് എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ ശശി തരൂർ ആയിരുന്നു. 

കാപ്പിരി മുത്തപ്പൻ്റെ പുരാണകഥ പ്രചാരത്തിലുള്ളതാണെന്നും അതിനു പകർപ്പവകാശമില്ലെന്നും ജോർജ്ജ് തൻ്റെ വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ മിത്തിനെ  കഥാസന്ദർഭമാക്കി, പതിനെട്ടുകാരിയായ ഒരു പെൺകുട്ടിയെ  കഥാപാത്രമാക്കിയാണ് താൻ നോവൽ വികസിപ്പിച്ചെടുത്തതെന്നും ജോർജ് പറയുന്നു. കാപ്പിരിയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനും ആശയവിനിമയം നടത്താവനും കഴിയുന്ന ഏക വ്യക്തിയാണ് നോവലിലെ മായ. ഈ സ്റ്റോറിലൈൻ പകർപ്പവകാശ പരിരക്ഷിതമാണെന്നാണ് വക്കീൽ നോട്ടീസിൽ ജോർജ് വിശദീകരിക്കുന്നത്. 

Advertisment

ജിജോ പുന്നൂസിൻ്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഏതാനും അധ്യായങ്ങൾ അദ്ദേഹത്തിൻ്റെ പ്രൊഡക്ഷൻ ഗ്രൂപ്പായ നവോദയയുടെ വെബ്‌സൈറ്റിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിപണിയിൽ ഒരിടത്തും തനിക്ക് ഇത്തരമൊരു നോവൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ പ്രസിദ്ധീകരിച്ച അധ്യായങ്ങളിൽ നിന്ന് മായ എന്ന തൻ്റെ പുസ്തകത്തിന് സമാനമായ നിരവധി പോയിൻ്റുകൾ കണ്ടെത്തിയെന്നുമാണ് ജോർജ് അവകാശപ്പെടുന്നത്. 

2016ൽ മായയുടെ കഥ സിനിമയാക്കണം എന്ന ആഗ്രഹത്തിൽ, നോവലിന്റെ ഒരു കോപ്പി തന്റെ സുഹൃത്തുക്കളിൽ ഒരാൾ രാജീവ് കുമാറിന് കൊണ്ടുപോയി നൽകിയിരുന്നെന്നും ജോർജ്ജ് പറയുന്നു. 

മലയാളത്തിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ്റെ സംവിധായകൻ കൂടിയായ ജിജോ പുന്നൂസ് വർഷങ്ങളായി സിനിമയിൽ സജീവമല്ല. ഒരു ആഫ്രോ ഇന്ത്യൻ പോർച്ചുഗീസ് മിത്തിനെക്കുറിച്ച് 2017ൽ ജിജോ പുന്നൂസ്  എഴുതിയ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ പിന്നീട്  ഇത് തൻ്റെ തിരക്കഥയല്ലെന്നും സംവിധായകൻ ടികെ രാജീവ് കുമാറിൻ്റെ സഹായത്തോടെ മോഹൻലാൽ തൻ്റെ തിരക്കഥയിൽ പല മാറ്റങ്ങളും വരുത്തിയെന്നും ജിജോ പുന്നൂസ് വ്യക്തമാക്കിയിരുന്നു. 

ന്തായാലും, പകർപ്പവകാശ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിജോ, മോഹൻലാൽ, ടി കെ രാജീവ് കുമാർ, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ എന്നിവർക്ക് ജോർജ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. 

Read More

Mohanlal Barroz

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: