scorecardresearch

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും

താരസംഘടനയായ എഎംഎംഎ കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

താരസംഘടനയായ എഎംഎംഎ കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

author-image
WebDesk
New Update
Mohanlal

മഴക്കെടുതിയില്‍ ജീവിതം വഴിമുട്ടിയ കേരള ജനതയ്ക്ക് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് മോഹന്‍ലാല്‍. തുക ചൊവ്വാഴ്ച നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറും. മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎ കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Advertisment

പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ആശ്വാസമായി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടമായി അഞ്ചു ലക്ഷം നല്‍കുമെന്നും നടികര്‍ സംഘം അറിയിച്ചു.

Read More: മഴക്കെടുതി: കേരളത്തിന് കൈത്താങ്ങാകാന്‍ വിജയ് ദേവരകൊണ്ടയും

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വിജയ് ദേവരകൊണ്ട കഴിഞ്ഞ ദിവസം അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമല്‍ഹാസനും വിജയ് ടിവിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കാര്‍ത്തിയും സൂര്യയും ചേര്‍ന്നും 25 ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യന്‍ ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

Read More: മഴക്കെടുതി : കേരളത്തിന് ഉലകനായകന്‍ കമല്‍ഹാസന്റെ സഹായം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ 35-ാമത് ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് 8,60,418 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പ് ബാച്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 'ഓര്‍മ്മ- 2016' എന്ന പേരില്‍ സംഘടിപ്പിച്ചിരുന്നു. അന്ന് പരിപാടിക്കു ശേഷം സംഘാടകസമിതിയുടെ ഫണ്ടില്‍ എട്ടര ലക്ഷത്തോളം രൂപ മിച്ചം ഉണ്ടായിരുന്നു. ഇതാണ് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി നല്‍കിയത്. മന്ത്രി കെ.ടി. ജലീലിനാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചെക്ക് കൈമാറിയത്.

Advertisment

Read More: കേരളത്തിന് സഹായഹസ്‌തവുമായി സൂര്യയും കാർത്തിയും

സമാനതകളില്ലാത്ത മഴക്കെടുതിയാണ് കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഇക്കാര്യം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം രാജ്നാഥിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അടിയന്തര സഹായമായി നൂറ് കോടി രൂപ അനുവദിക്കുന്നതായും രാജ് നാഥ് സിങ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ഇത്.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: