/indian-express-malayalam/media/media_files/2025/08/17/mammootty-mohanlal-mohanlal-mammootty-2025-08-17-13-20-59.jpg)
ചിത്രം: ഫേസ്ബുക്ക്
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് സ്വന്തമാക്കിയത്. 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ ഷംല ഹംസ ആണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്.
പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് രാഷ്ട്രീയ-ചലച്ചിത്ര മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ അഭിനേതാക്കളെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.
Also Read: 'അവർ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല'; ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. "മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങൾ. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മൽ ബോയ്‌സിന് ഒരു വലിയ കൈയ്യടി. ഈ വർഷത്തെ മികച്ച പ്രകടനത്തിന് ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരെയും അഭിനന്ദിക്കുന്നു," മോഹൻലാൽ കുറിച്ചു.
Also Read: രൂപം, വേഷം, ഭാവം, ശബ്ദം, പ്രായം എല്ലാം മാറും ചാത്തൻ; മമ്മൂട്ടിയുടെ ജയം ആഘോഷമാക്കി പിഷാരടി
നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ് ആണ് ഇത്തവണ സംസ്ഥാന അവാർഡ് നേട്ടത്തിൽ താരമായത്. മികച്ച ചിത്രം, സൗബിൻ ഷാഹിർ മികച്ച സ്വഭാവ നടൻ, ചിദംബരം മികച്ച സംവിധായകൻ, വേടൻ മികച്ച ഗാനരചയിതാവ്, ചിദംബരം മികച്ച തിരക്കഥാകൃത്ത്, അജയൻ ചാലിശ്ശേരി മികച്ച കലാസംവിധായകൻ, ശ്രീ വാര്യർ മികച്ച പ്രോസസ്സിങ് ലാബ് കളറിസ്റ്റ്, ഷിബിൻ മെൽവിൻ- അഭിഷേക് നായർ മികച്ച ശബ്ദരൂപകല്പന എന്നീ പുരസ്കാരങ്ങളും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.
Read More: എല്ലാവർക്കും അഭിനന്ദനം; അവാർഡ് പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നത്, അതൊക്കെ സംഭവിക്കുന്നത്: മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us