scorecardresearch

വീണ്ടും കാക്കി അണിയാൻ മോഹൻലാൽ; 'എല്‍ 365' വരുന്നു

നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എൽ 365'

നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എൽ 365'

author-image
Entertainment Desk
New Update
L365

ചിത്രം: ഇൻസ്റ്റഗ്രാം

എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായ ബ്ലോക്ബസ്റ്റർ ഹിറ്റുകളിലൂടെ വിജയവഴിയിലേക്ക് തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് മോഹൻലാൽ. ഹൃദയപൂർവ്വം, ദൃശ്യം 3 തുടങ്ങി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മികച്ച ഒരുപിടി മോഹൻലാൽ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Advertisment

ഇപ്പോഴിതാ, നടൻ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനാവുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. 'എല്‍ 365' എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനായും, അഞ്ചാംപാതിരയിലൂടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായും ശ്രദ്ധനേടിയ ഡാൻ ഓസ്റ്റിൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Also Read: മോഹൻലാലിന്റെ തിരിച്ചുവരവ്, മമ്മൂട്ടിയുടെ പതറൽ; മലയാളസിനിമയുടെ ആദ്യ പകുതിയിങ്ങനെ? ബോക്സ് ഓഫീസ് കണക്കുകൾ

പൊലീസ് വേഷത്തിലാകും മോഹൻലാൽ ചിത്രത്തിലെത്തുകയെന്നാണ് സൂചന. ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ട്വൽത്ത് മാനൻ' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ അവസാനമായി പൊലീസ് കഥാപാത്രം അവതരിപ്പിച്ചത്. വാഷ് ബേസന് സമീപത്തായി പൊലീസ് യൂണിഫോം തൂക്കിയിട്ടിരിക്കുന്നതും, കണ്ണാടിയിൽ എൽ 365 എന്ന് എഴിതിയിരിക്കുന്നതും കാണിക്കുന്ന ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

Advertisment

Also Read: ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതൽ ധീരൻ വരെ: സിനിമയിലെ കാൽനൂറ്റാണ്ട്

ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് രതീഷ് രവി ആണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കും.

Read More: അവശ കലാകാരന്മാർക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ട്, അത് ഞാൻ നിനക്കു വാങ്ങിതരാം: ധ്യാനിനെ ട്രോളി ശ്രീനിവാസൻ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: