/indian-express-malayalam/media/media_files/Be5HiT56wX4VKOZHKl3l.jpg)
മോഹൻലാൽ ലഡാക്കിൽ
പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ലഡാക്കിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'എമ്പുരാൻ.' രാജ്യത്തെ മുൻനിര നിർമ്മാതാക്കളിൽ ഒരാളായ ലൈക്ക പ്രൊഡക്ഷൻസ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു കൗതുകം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് 'എമ്പുരാൻ' ഒരുങ്ങുന്നത്.
ബറോസും തിയേറ്ററുകളിലേക്ക്
അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രം 2024 മാര്‍ച്ച് 28ന് തിയേറ്ററുകളിൽ എത്തുമെന്നാണ് കഴിഞ്ഞ ദിവസം മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബറോസ് എന്ന നിധി സൂക്ഷിപ്പുകാരന്റെ വേഷം അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെ.
"ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. ’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ മുൻപൊരിക്കൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ.
ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമാണം. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.
Check out More Entertainment Stories Here
- രാധിക ശരത് കുമാറിനൊപ്പമുള്ള ഈ പയ്യനെ മനസ്സിലായോ? കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർസ്റ്റാറാണ് കക്ഷി
- New OTT Release: നവംബറിൽ ഒടിടിയിലെത്തിയ പുതിയ മലയാളം ചിത്രങ്ങൾ
- കൊണ്ട് പിടിച്ച പ്രേമമായിരുന്നു അപ്പോള്‍, ഇഷ്ടിക വീണതും ഷോട്ട് കട്ടായതും ഒന്നും അറിഞ്ഞില്ലെന്ന് രണ്‍വീര്‍-ദീപിക
- മോളാണ് എന്ന് പറഞ്ഞാ ആര് വിശ്വസിക്കും?; ലിസിയ്ക്കൊപ്പം സിനിമ ചെയ്യുന്നതിനെക്കുറിച്ച് കല്യാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us