/indian-express-malayalam/media/media_files/2025/02/19/ka8mxQAeAHYkBIrMJY6H.jpg)
പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ
തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ. നടനും സംവിധായകനുമായ അനൂപ് മേനോനാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം, വിരഹം, സംഗീതം എന്നിവക്ക് പ്രാധാന്യം നൽകുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു.
"എന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഉൾക്കൊള്ളുന്ന മനോഹരമായ യാത്രയാണ് ഈ സിനിമ. എന്റെ ഹൃദയത്തോട് വളരെ അടുത്ത് ചേർന്ന് നിൽക്കുന്ന ഒരു കഥയാണിത്. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു''-മോഹൻലാൽ കുറിച്ചു.
അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. അനൂപ് മേനോൻ തിരക്കഥയെഴുതിയ പകൽ നക്ഷത്രങ്ങൾ എന്ന് ചിത്രത്തിലും നേരത്തെ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പൂരാനാണ് മോഹൻലാലിന്റേതായി റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രം.
Read More
- Deva OTT Release: റോഷൻ ആൻഡ്രൂസിന്റെ ഹിന്ദി ചിത്രം ദേവ ഒടിടിയിലേക്ക്
- Baby John OTT: ഇനി വാടകയ്ക്ക് എടുക്കേണ്ട, ഫ്രീയായി തന്നെ ചിത്രം കാണാം; ബേബി ജോൺ ഒടിടിയിൽ
- Love Under Construction OTT: ലവ് അണ്ടർ കൺസ്ട്രക്ഷൻ ഒടിടിയിലേക്ക്, എപ്പോൾ എത്തും?
- രാഷ്ട്രീയം ശരിയല്ല, ഉണ്ണി മുകുന്ദനെ നായകനാക്കി ആരേലും സിനിമ ചെയ്യുമോ? മറുപടിയുമായി നിർമ്മാതാവിന്റെ കുറിപ്പ്
- Thanupp OTT: തണുപ്പ് ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.