/indian-express-malayalam/media/media_files/2025/02/19/kxCZVP6KUf2ygMRJsaKQ.jpg)
Baby John OTT: Varun Dhawan Film now streaming on Amazon Prime Video
Baby John OTT Release: വരുൺ ധവാനെ നായകനാക്കി കലീസ് സംവിധാനംചെയ്ത ബേബി ജോൺ തിയേറ്ററിൽ വൻ പരാജയമായിരുന്നു. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രം ആ​ഗോളതലത്തിൽ ആകെ നേടിയത് 47 കോടി രൂപയാണ്. ബോക്സ് ഓഫീസിൽ നേരിട്ട കനത്ത തിരിച്ചടിയെ ലഘൂകരിക്കാൻ, ഒടിടിയിൽ റെന്റ് സിസ്റ്റത്തിലാണ് ആദ്യം സ്ട്രീം ചെയ്തത്. ഇതിന്റെ ഭാഗമായി 100 രൂപ റെന്റായി നൽകിയാൽ മാത്രമേ ചിത്രം കാണാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോ വരിക്കാർക്ക് ചിത്രം സൗജന്യമായി കാണാൻ സാധിക്കും.
വിജയ് നായകനായെത്തിയ തെരി എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ബേബി ജോൺ. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. വാമിക ഗാബ്ബിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡിസംബർ 25 ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ജാക്കി ഷ്രോഫാണ് ഈ ചിത്രത്തിൽ വില്ലനായി എത്തിയത്. പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ബേബി ജോൺ നിർമ്മിച്ചത്. ആറ്റ്‌ലിയും ജിയോ സ്റ്റുഡിയോയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് തമൻ ആണ്.
Read More
- രാഷ്ട്രീയം ശരിയല്ല, ഉണ്ണി മുകുന്ദനെ നായകനാക്കി ആരേലും സിനിമ ചെയ്യുമോ? മറുപടിയുമായി നിർമ്മാതാവിന്റെ കുറിപ്പ്
- Thanupp OTT: തണുപ്പ് ഒടിടിയിലേക്ക്
- പുഷ്പ താരം ദാലി ധനഞ്ജയ വിവാഹിതനായി
- നടൻ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ നിർമാതാക്കളുടെ സംഘടന
- ഡോക്ടറായി ഉണ്ണി മുകുന്ദൻ; കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ 'ഗെറ്റ് സെറ്റ് ബേബി,' ട്രെയിലർ എത്തി
- സൂപ്പർ ഹീറോയായി നിവിൻ പോളി; 'മൾട്ടിവേഴ്സ് മന്മഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.