/indian-express-malayalam/media/media_files/2025/06/23/mohanlal-seema-g-nair-2025-06-23-18-30-39.jpg)
മോഹൻലാലിനൊപ്പം സീമ ജി നായർ
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്റിംഗിൽ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നടി സീമ ജി നായർ നടത്തിയ പരസ്യപ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: Actor Srikanth: ലഹരി ഉപയോഗം; തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ
തണൽ നൽകിയ വൻമരം ഇല്ലാതായിക്കഴിയുമ്പോൾ മാത്രമാണ് പലരും ആ മരത്തിന്റെ വില മനസ്സിലാക്കൂ എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സീമ ജി നായർ കുറിച്ചത്. " ശുഭദിനം. തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ ,തണലിന്റെ വില പലരും മനസിലാക്കാതെ പോവുന്നു. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്," മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സീമ ജി നായരുടെ പ്രതികരണം.
Also Read: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും ഭാര്യയായും അഭിനയിച്ച നടി; ആളെ മനസ്സിലായോ?
കഴിഞ്ഞ ദിവസം, അമ്മയുടെ വാർഷിക ജനറൽ ബോഡിയെ കുറിച്ചും സീമ ഒരു കുറിപ്പു പങ്കിട്ടിരുന്നു. " ഇന്ന് അമ്മ സംഘടനയുടെ 31-ാമത് ആനുവൽ ജനറൽ ബോഡി. പുറമെ നിൽക്കുന്നവർക്ക് അമ്മയെ കുറിച്ച് എന്തും പറയാം, ഓരോ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ, അത് കുറെ പേരുടെ ജീവശ്വാസം ആണ്. കാരണം എല്ലാ മാസവും ഒന്നാം തീയതി കിട്ടുന്ന കൈനീട്ടത്തിനു കാത്തു നിൽക്കുന്ന നൂറുകണക്കിന് ആൾക്കാർ ഉണ്ട്, ജീവൻ രക്ഷ മരുന്നുകൾക്ക് കാത്തു നിൽക്കുന്ന ഒട്ടേറെ പേരുണ്ട്. എത്രയോ പേർ 'അമ്മ വെച്ച വീട്ടിൽ സുരക്ഷിതമായി കഴിയുന്നു. ഓരോ വ്യക്തിക്കും ലക്ഷകണക്കിന് രൂപയുടെ ഇൻഷുറൻസ്, ആ പൈസയിൽ ജീവൻ നിലനിർത്തിയ എത്രയോ പേർ. കല്ലെറിയാൻ എളുപ്പമാണ്. പണ്ടൊരു പഴമൊഴിപോലെ (അമ്മയെ തല്ലിയാലും രണ്ട് പക്ഷം) നശിക്കാനും നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫീനിക്സ് പക്ഷിയായി മാറുന്ന അമ്മ. 'അമ്മ 'ഉയിർത്തെഴുന്നേൽക്കുന്നതു മക്കൾക്കു വേണ്ടിയാണ്. വർഷത്തിലൊരിക്കൽ എല്ലാവരും ഒത്തു കൂടുന്ന, കൂടിച്ചേരൽ," എന്നാണ് സീമ കുറിച്ചത്.
Also Read: പപ്പുവിന്റെ കൂടെ നിൽക്കുന്ന സ്പൈഡർമാൻ ടീഷർട്ടുകാരൻ , ഇന്ന് മലയാളത്തിന്റെ പ്രിയ നടൻ; ആളെ മനസ്സിലായോ?
‘അമ്മ’യുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തണമെന്ന് ഞായറാഴ്ച നടന്ന ജനറൽ ബോഡിയിൽ ആവശ്യം ഉയർന്നിരുന്നു. ഇരുപതോളം പേർ ജനറൽ ബോഡിയിൽ മോഹൻലാലിനു വേണ്ടി ശക്തമായി വാദിച്ചെങ്കിലും. മോഹൻലാൽ തുടരുന്നില്ല എന്ന് വ്യക്തമാക്കുകയായിരുന്നു.
താൻ പ്രസിഡന്റാകാൻ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെ എന്നുമുള്ള നിലപാടാണ് മോഹൻലാൽ കൈകൊണ്ടത്. അതോടെ, തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്താൻ ജനറൽ ബോഡിയ്ക്ക് തീരുമാനം എടുക്കേണ്ടി വന്നിരിക്കുകയാണ്.
Also Read: കാൽ ട്രേയിൽ ഇടിച്ചു വീണു, തോളെല്ല് തിരിഞ്ഞുപോയി; പരുക്കിനെ കുറിച്ച് കെ എസ് ചിത്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.