scorecardresearch

ഒരുമിച്ചുണ്ട് എന്ന് തോന്നുന്ന പലരും ഒന്നിച്ചല്ല, ഒറ്റയ്ക്ക് തന്നെയാണ്; മേതിൽ ദേവിക

നർത്തകിയായ മേതിൽ ദേവിക ഇപ്പോൾ സിനിമയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്

നർത്തകിയായ മേതിൽ ദേവിക ഇപ്പോൾ സിനിമയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്

author-image
Entertainment Desk
New Update
Methil Devika | Methil Devika Latest

മേതിൽ ദേവിക

പ്രശസ്ത നർത്തകി മേതിൽ ദേവിക ഇപ്പോൾ സിനിമയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ദേശീയ പുരസ്‌കാരം നേടിയ 'മേപ്പടിയാൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് നായികയായി ദേവിക എത്തുന്നത്. 'കഥ ഇന്ന് വരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ.

Advertisment

2021ലാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും വിവാഹ ബന്ധം വേർപിരിയാൻ തീരുമാനിച്ചത്. എട്ടു വർഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരും ഇരുവഴി പിരിഞ്ഞത്. മേതിൽ ദേവികയുടെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാർട്ണർഷിപ്പ് ഉള്ളതും ഇല്ലാത്തതും ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടോ? എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമേകുകയായിരുന്നു മേതിൽ ദേവിക. 

"എപ്പോഴും ഞാൻ ഇൻഡിപെൻഡന്റായിരുന്നു, മിക്ക ആർട്ടിസ്റ്റുകളുമതെ. എനിക്കൊരു പെയ്സ് ഉണ്ട് എന്റെ ആർട്ടിൽ. അതിൽ തന്നെയാണ് ഞാൻ പോയ്കൊണ്ടിരിക്കുന്നത്.  പിന്നെ ഇതൊക്കെ ബാധിക്കുമോ എന്നു ചോദിച്ചാൽ, ബന്ധങ്ങൾ മാത്രമല്ല ഒരു ആരോഗ്യപ്രശ്നം വന്നാൽ പോലും നമ്മുടെ ആർട്ടിനെ ബാധിക്കും.വൈകാരികമായും ശാരീരികമായി വരുന്ന എന്തും ബാധിക്കാം, അതു ബന്ധങ്ങൾ മാത്രമല്ല.  എല്ലാം നിങ്ങളെ അസ്വസ്ഥരാക്കാം, പക്ഷേ ഇല്ലാതാക്കാൻ അനുവദിക്കരുത്," മേതിൽ ദേവിക പറയുന്നു.

"പാർട്ണർഷിപ്പിൽ ഉള്ള പലരും പാർട്ണർഷിപ്പിൽ ആണെന്നെ ഉള്ളൂ,  പലരും ഒറ്റയ്ക്ക് തന്നെയായിരിക്കും പലതും ചെയ്യുന്നത്. നമ്മൾ എല്ലാവരും ബേസിക്കലി ഒറ്റയ്ക്കാണ്. ജീവിതത്തിൽ കാലക്രമേണ എല്ലാവരും ഒറ്റയ്ക്കാവും," ദേവിക കൂട്ടിച്ചേർത്തു. 

Advertisment

ക്ലാസിക്കൽ നൃത്തത്തിൽ പ്രവീണയായ മേതിൽ ദേവികയ്ക്ക് രണ്ടു ദേശീയ പുരസ്‌കാരങ്ങൾ, കേരളം സംഗീത നാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്‌കാരങ്ങൾ, 'സർപ്പതത്വം' എന്ന ആർക്കൈവൽ ചിത്രത്തിന് ലഭിച്ച ഓസ്കാർ കണ്ടെൻഷൻ എന്നിവ ലഭിച്ചിട്ടുണ്ട്. ഇസ്രോ (ISRO)യുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി നിന്നും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകിയാണ്. കല ശാസ്ത്രവുമായി കോർത്തിണക്കി ദേവികയുടെ ആശയത്തിൽ നടക്കുന്ന ഒരു പഠനമാണ് ഇത്.

Read More Entertainmet Stories Here

Dance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: